സ്റ്റൈൽ മന്നനോട് മുട്ടാൻ തയ്യാറല്ല; വേട്ടയ്യൻ റിലീസിനെ തുടർന്ന് കങ്കുവ റിലീസിംഗ് മാറ്റിവച്ചു..!
Kanguwa Movie Release Postponed: രജനികാന്തും ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രം വേട്ടയ്യന്റെ റിലീസിനെ തുടർന്ന് തമിഴ് നായക ഇതിഹാസം സൂര്യ നായകനായി എത്തുന്ന ചിത്രം കങ്കുവ റിലീസിംഗ് മാറ്റിവച്ചിരിക്കുന്നതായി റിപ്പോർട്ട് പുറത്തുവിട്ടു. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് വമ്പൻ താരനിര അണിനിക്കുന്ന ചിത്രം വേട്ടയ്യനിൽ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്.
ഒപ്പം ചീഫ് പൊലീസ് ഓഫീസര്‍ ആയി അമിതാ ബച്ചനും വേഷമിടുന്നു. 33 വർഷങ്ങൾക്ക് ശേഷം രജനികാന്തും ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയ്യന്‍. അതാണ് ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്ന്.അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്ന, യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Kanguwa Movie Release Postponed
ഒപ്പം ടി ജെ ജ്ഞാനവേല്‍ സംവിധാനം നിർവഹിക്കുന്ന ആക്ഷന്‍ ഡ്രാമ രജനി ചിത്രവുമായി ക്ലാഷ് വേണ്ട എന്നുള്ള കങ്കുവ അണിയറപ്രവർത്തകരുടെ തീരുമാനത്തിലാണ് കങ്കുവ റിലീസ് ഡേറ്റ് നീട്ടിവച്ചത്.വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കങ്കുവ ഈ വർഷം നവംബറിൽ ദീപാവലി റിലീസായെത്തുമെന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ റിലീസ് മാറ്റിയത് സംബന്ധിച്ച് നിര്‍മ്മാതാക്കളായ ഗ്രീന്‍ സ്റ്റുഡിയോ പ്രതികരിച്ചിട്ടില്ല.പാൻ ഇന്ത്യൻ ചിത്രമായ കങ്കുവ ഓപ്പണിംഗില്‍ മികച്ച കുതിപ്പുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപെടുന്നത്.ദേവി ശ്രീ പ്രസാദ് സംഗീതം നിർവഹിക്കുന്ന ചിത്രം തമിഴകത്തും തെലുങ്കിനും പുറമേ ഹിന്ദിയിലും മികച്ച സ്വീകാര്യത ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.