ആ കാര്യം മറ്റൊരു സംവിധായകനും ചെയ്യാൻ പറ്റില്ല: എമ്പുരാൻ സെറ്റിലെ വിശേഷങ്ങളുമായി നടൻ ടൊവിനോ.
Tovino Thomas About Empuran Movie Set: മോളിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധായകകുപ്പായണണിഞ്ഞ ചിത്രത്തിൽ മോഹൻലാലായിരുന്നു നായകൻ. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനിൽ നിന്ന് ഖുറേഷി അബ്രാം എന്ന അധോലോക നായകനിലേക്കുള്ള മോഹൻലാലിൻ്റെ മാറ്റം തിയേറ്ററുകളെ ഇളക്കിമറിച്ചു. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്.
ആദ്യഭാഗത്തിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ടൊവിനോയുടേത്. ജതിൻ രാംദാസ് എന്ന കഥാപാത്രമായി ഗംഭീരപ്രകടനമാണ് ടൊവിനോ കാഴ്ചവെച്ചത്. എമ്പുരാനിലും ടൊവി പ്രധാനവേഷത്തിലെത്തുന്നുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. എമ്പുരാനിൻ സെറ്റിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ടൊവിനോ. മിക്കപ്പോഴും ആദ്യ ടേക്കിൽ തന്നെ ഓക്കെയാക്കുന്ന തരത്തിലാണ് ഓരോ സീനും പൃഥ്വി വിശദീകരിക്കുകയെന്ന് ടൊവിനോ പറഞ്ഞു. ഷോട്ടെടുത്ത ശേഷം അത് മോണിറ്ററിൽ നോക്കാതെ തന്നെ കട്ട്, ഷോട്ട് ഓക്കെ എന്നാണ് പറയാറുള്ളതെന്നും ആദ്യമായാണ് താൻ ഇങ്ങനെ ഒന്ന് കേൾക്കുന്നതെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

Tovino Thomas About Empuran Movie Set
പൃഥ്വിയുടെ സിനിമ രീതികൾ വ്യത്യാസമാണെന്ന് മറ്റു സംവിധായകനെ വിളിച്ചു നോക്കുമ്പോൾ ഒരു തവണ അടിച്ചതിനുശേഷം ആണ് എടുക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എമ്പുരാന്റെ സെറ്റ് ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ഒന്നാണ്. ആ സിനിമ ഡിജിറ്റൽ ക്യാമറയിലാണ് ഷൂട്ട് ചെയ്യുന്നത്. ഫിലിമിന്റെ എണ്ണത്തെക്കുറിച്ച് ആലോചിക്കണ്ട, ഷോട്ട് ഓക്കെയാണോ എന്ന് നോക്കാൻ മോണിറ്ററുണ്ട്. പക്ഷേ പൃഥ്വി ഇതൊക്കെ ഉപയോഗിക്കുന്ന രീതിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. നമ്മളെ വെച്ച് ഒരു ഷോട്ട് എടുത്ത ശേഷം പൃഥ്വി മോണിറ്റർ നോക്കില്ല. ‘കട്ട്, ഷോട്ട് ഓക്കെ’ എന്ന് അപ്പോൾ തന്നെ പറയും.
വേറെ ഒരു സംവിധായകരും ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടില്ല.മറ്റുള്ളവർ ഷോട്ടെടുത്ത് കഴിഞ്ഞാൽ ഓരോ ചെറിയ കാര്യവും മോണിറ്ററിൽ സൂക്ഷ്മമായി നോക്കിയിട്ടേ അടുത്തതിലേക്ക് പോകുള്ളൂ. അവിടെയാണ് ഒരാൾ ഷോട്ട് ഓക്കെയാകുമ്പോൾ മോണിറ്റർ നോക്കാതെ ‘കട്ട് ഷോട്ട് ഓക്കെ’ എന്ന് പറയുന്നത്. എന്നെ സംബന്ധിച്ച് ഇത് പുതിയൊരു അനുഭവമാണ്. അത്രമാത്രം നിരീക്ഷണപാടവമുള്ളവർക്കേ ഇതുപോലെയാകാൻ പറ്റുള്ളൂ,’ ടൊവിനോ പറഞ്ഞു.