അദ്ദേഹത്തെ കണ്ടു പഠിക്കാൻ സുകുമാരി ചേച്ചി അന്നെന്നോട് പറഞ്ഞു; സിനിമ ജീവിത അനുഭവം പങ്കുവെച്ച് റഹ്മാൻ

Actor Rahman About zhis Acting Career: റഹ്മാൻ എന്ന നടൻ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ്. പത്മരാജൻ സംവിധാനം ചെയ്ത സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച റഹ്മാൻ 80 90 കളിലും മുൻനിര നായകൻമാരിൽ ഉണ്ടായിരുന്നു. ഇടക്ക് സിനിമയിൽ നിന്ന് വിട്ടു നിന്ന റഹ്മാൻ ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ്. തമിഴിലും മലയാളത്തിലും ഇപ്പോൾ റഹ്മാൻ സജീവമാണ്.

തിരിച്ചു വരവിൽ കൂറെ നല്ല സിനിമകൾ റഹ്മാൻ ചെയ്തിട്ട് ഉണ്ട്.ബാച്ചലർ പാർട്ടി , രണം, ധ്രുവങ്ങൾ എന്നിവയിൽ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. ഇപ്പോൾ പുതിയ വെളുപ്പെടുത്തൽ ആണ് റഹ്മാൻ നടത്തിയിരിക്കുന്നത്. സിനിമയിൽ നിറഞ്ഞു നിന്ന സമയത്ത് റഹ്മാനു സുകുമാരി നൽകിയ ഉപദേശങ്ങൾ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം. സിനിമകളോട് ഉള്ള കമ്മിറ്റ്മെന്റ്സ് എങ്ങനെ ആയിരിക്കണം എന്നുള്ളത് പ്രേം നസീറിനെ കണ്ട് പഠിക്കാൻ ആണ് സുകുമാരി തന്നോട് പറഞ്ഞിരുന്നത് എന്നാണ് താരം ഇപ്പോൾ വെളുപ്പെടുത്തിയിരിക്കുന്നത്.

Actor Rahman About zhis Acting Career

Actor Rahman About zhis Acting Career

സിനിമകളോട് ഉള്ള സ്നേഹവും സെറ്റിൽ വരുമ്പോൾ പെരുമാറുന്ന രീതിയും എല്ലാം നോക്കി പഠിക്കാനും തന്നോട് പറഞ്ഞിരുന്നു എന്നും റഹ്മാൻ കൂട്ടി ചേർത്തു. ആർട്ടിസ്റ്റുകളോട് മറ്റുളളവരോടും പെരുമാറുന്ന രീതിയും ഇതിൽ ഉൾപ്പെടും. ഈ കാര്യങ്ങൾ എല്ലാം താൻ നോക്കി പഠിച്ചു വന്നും എന്നാൽ ചില ഇടങ്ങളിൽ ഇത്തരത്തിൽ ഉള്ള പെരുമാറ്റം തെറ്റായ രീതിയിൽ ഉള്ള തിരിച്ചടിയായി മാറിയെന്നും ഹാർഷ് ആവേണ്ട സമയത്ത് ഹാർഷ് ആവാൻ സാധിച്ചില്ലെന്നും റഹ്മാൻ വെളുപ്പെടുത്തി. ഇത് ചെറിയ രീതിയിൽ തന്റെ കരിയറിനെ ബാധിച്ചു വെന്നും റഹ്മാൻ പറഞ്ഞു.

കൂടെവിടെ എന്ന സിനിമയിലൂടെ ആണ് റഹ്മാന് അരങ്ങേറ്റം കുറിച്ചത്. പത്മരാജൻ എന്ന വലിയ സംവിധായകനോടൊപ്പം ജോലി ചെയ്യുക എന്നത് വലിയ നേട്ട മാണെന്നും തന്നെ സമ്മതിച്ചു സിനിമയിലേക്ക് കടന്നു വരവ് ഒരു പുതിയ ലോകമായിരുന്നു എന്നും റഹ്മാന് പറഞ്ഞു.പിന്നീട് ധാരാളം സിനിമകൾ കയ്യിൽ വന്നു അപ്പോൾ കൺഫ്യൂഷൻ ഉണ്ടായെന്നും എക്സ്പീരിയൻസ് ഉള്ളവരെ കണ്ടു പഠിച്ചത് തനിക്ക് ഉപകാരപ്പെട്ടെന്നും റഹ്മാൻ പറഞ്ഞു. സിനിമയെ നമ്മൾ സ്നേഹിക്കണം അപ്പോൾ അതിന്റെ ഫലം നമുക്ക് കിട്ടും.

You might also like