വെനം സീരീസിലെ ലാസ്റ്റ് സിനിമ അണിയറയിൽ; കാത്തിരിപ്പോടെ സിനിമ പ്രേമികൾ.

Venom Series Last Movie Coming Soon: വെനം ദ് ലാസ്റ്റ് ഡാൻസ്” എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത് വിട്ടു . വെനം സീരീസിലെ അവസാന ചിത്രമാണ് ഇത്.വിഎഫ്എക്സിനും വയലസിൻസും ഏറെ പ്രാധാന്യം നൽകുന്നതാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

കാണികളെ വളരെ അധികം ത്രസിപ്പിക്കുന്ന തരത്തിലാണ് ചിത്രം നിർമിക്കുന്നത്.അന്യഗ്രഹ ജീവികൾ അടക്കം ആക്രമിക്കാൻ വരുന്ന രീതിയിൽ ആണ് ട്രെയിലർ.ടോം ഹാർഡി നായകനാകുന്ന ചിത്രം കെല്ലി മാർസലാണ് സംവിധാനം ചെയ്യുന്നത്. ഓക്ടോബർ 25ന് ചിത്രം ആ​ഗോളതലത്തിൽ റിലീസ് ചെയ്യും.വെനവും എഡ്ഡിയും വേർപിരിയുമെന്ന് സൂചന നൽകുന്നതാണ് ട്രെയിലർ.2018ലും 2021 ലും പുറത്തിറങ്ങിയ വെനം സീരിസ് രണ്ടുപേരാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Venom Series Last Movie Coming Soon

ആദ്യ രണ്ടു ഭാ​ഗങ്ങളും എഴുതിയതും നിർമിച്ചതും കെല്ലി മാൽസൺ ആണ്.ആദ്യഭാ​ഗം 856 മില്യൺ നേടിയപ്പോൾ കൊവിഡ് സമയത്ത് ഇങ്ങിയ രണ്ടാം ഭാ​ഗത്തിന് 502 മില്യൺ സ്വന്തമാക്കാനായി. ഈ ചിത്രവും ഇതിൽ കൂടുതൽ കളക്ഷൻ നേടും.

You might also like