ആ സിനിമ 500ലധികം തവണ കണ്ടവരുണ്ട്, അതിലൊരു മാജിക്കുണ്ട്, മോഹൻലാൽ

Mohanlal Interview With Baradwaj Rangan :മലയാളസിനിമ പ്രേമികൾ എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയാണ് 1987ൽ റിലീസ് ചെയ്ത മോഹൻലാൽ നായകനായ പത്മരാജൻ ചിത്രം തൂവാനതുമ്പികൾ. മോളിവുഡിലെ തന്നെ എക്കാലത്തെയും ക്ലാസ്സിക്ക് പ്രണയ ചിത്രമായി കണക്കാക്കപ്പെടുന്ന തൂവാനതുമ്പിയെ കുറിച്ച് വാചാലനാകുകയാണ് മോഹൻലാൽ ഇപ്പോൾ. കഴിഞ്ഞ ദിവസം ഗലാട്ട പ്ലസിന് വേണ്ടി പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഭരദ്വാജ് രംഗനുമായി നടത്തിയ ഇന്റർവ്യൂയിലാണ് ലാലേട്ടൻ അഭിപ്രായം വിശദമാക്കിയത്.

തൂവാനതുമ്പികൾ എന്നുള്ള സിനിമ ഇന്നും വർഷങ്ങൾ അപ്പുറം ആളുകൾ ഓർത്തിരിക്കുന്നത് സന്തോഷകരമെന്ന് പറഞ്ഞ മോഹൻലാൽ ഇത്തരം സിനിമകൾ ഒരു അഭിനേതാവ് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാറുള്ളതാണെന്നും വ്യക്തമാക്കി

“500ലധികം തവണ തൂവാനതുമ്പികൾ സിനിമ കണ്ടവരെ എനിക്ക് അറിയാം. അത് ആ സിനിമയുടെ മാജിക്കാണ്. ഇന്നും തൂവാനതുമ്പികൾ സിനിമയെ കുറിച്ച് ആളുകൾ സംസാരിക്കുണ്ടെങ്കിൽ അത് ആ സിനിമ മാജിക്കും,ആ കഥാപാത്രവും കാരണവുമാണ്. അല്ലാതെ മോഹൻലാൽ എന്നുള്ള നടൻ കാരണമല്ല “താരം തുറന്ന് പറഞ്ഞു.

“സിനിമ ഇന്നും എല്ലാവരും ഓർക്കുന്നു. അതിനുള്ള കാരണം ഞാനല്ല, ജയകൃഷ്ണനാണ്.ജയകൃഷ്ണൻ എന്നുള്ള കഥാപാത്രമാണ് ആ സിനിമയുടെ വിജയം. അത്രത്തോളം പവർഫുൾ സ്ക്രിപ്റ്റ് തന്നെയാണ് ആ സിനിമക്കുള്ളത്.”മോഹൻലാൽ അഭിമുഖത്തിൽ അഭിപ്രായം വിശദമാക്കി.

Mohanlal Interview With Baradwaj Rangan: ഇന്റർവ്യൂ വീഡിയോ കാണാം

Also Read :തിയറ്ററുകളിൽ അലയടിച്ച് മമിതയുടെ ശബ്ദം; തിയറ്ററിൽ തരംഗമായ എ ആർ എമ്മിനു പിന്നിലെ മമിതയ്ക്കുള്ള പങ്ക് എടുത്തു പറഞ്ഞ് ടോവിനോ തോമസ്

You might also like