ദൃശ്യം മൂന്നാം ഭാഗം ഉറപ്പായും എത്തും, സ്ഥിതീകരിച്ചു മോഹൻലാൽ

മലയാള സിനിമയുടെ ആകെ മുഖചായ മാറ്റിയ ദൃശ്യം ( പാർട്ട്‌ 1& പാർട്ട് 2) സിനിമയുടെ മൂന്നാം ഭാഗം എന്നാകും എത്തുകയെന്നുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലും മോഹൻലാൽ ആരാധകർക്കും ഇടയിൽ എന്നും സജീവമാണ്.ഇപ്പോൾ ഇക്കാര്യത്തിൽ ഒരു പ്രത്യേക അറിയിപ്പുമായി എത്തുകയാണ് മോഹൻലാൽ തന്നെ.ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം ഉണ്ടാകുമെന്നുള്ള സ്ഥിതീകരണമാണ് കഴിഞ്ഞ ദിവസം ഗലാട്ട തമിഴിനു വേണ്ടി സുഹാസിനിക്കായി നൽകിയ സ്പെഷ്യൽ അഭിമുഖത്തിൽ മോഹൻലാൽ നടത്തിയത്.

“ഷൂട്ടിംഗ് ആരംഭിക്കുന്നതിനും ഏകദേശം 5 വർഷം മുൻപാണ് ഞാൻ ദൃശ്യം സിനിമ കഥ കേൾക്കുന്നത്. ജിത്തു അനേകം നടന്മാരോട് കഥ പറഞ്ഞ ശേഷമാണു ആ കഥ ആന്റണി അരികിലേക്ക് എത്തിയത്. പലർക്കും ക്ലിക്ക് ആകാത്ത ആ കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി.തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു ആ കഥ “മോഹൻലാൽ ദൃശ്യം സിനിമ ചരിത്രം വ്യക്തമാക്കി.

Super Star Mohanlal confirms Drishyam 3
Super Star Mohanlal confirms Drishyam 3

“ദൃശ്യം ഒന്നാം ഭാഗം വിജയം ശരിക്കും ഇൻഡസ്ട്രിക്കും ബൂസ്റ്റ്‌ ആയി. ശേഷം രണ്ടാം ഭാഗം കോവിഡ് സമയത്താണ് സംഭവിച്ചത്. ഒ.ടി.ടിയിൽ സംപ്രേക്ഷണമായ രണ്ടാം ഭാഗം ഇന്ത്യ ആകെ ആളുകൾ കാണുന്ന സിനിമയായി മാറി. അത് മലയാളസിനിമക്ക് സഹായകമായി.ലോകമെമ്പാടുമുള്ളവര്‍ ചിത്രം കണ്ടു. അടുത്തിടെ ​ഗുജറാത്തില്‍ ചിത്രീകരണം നടക്കുമ്പോള്‍ ​അവിടത്തുകാരായ അനേകം ആളുകൾ എന്നെ ദൃശ്യം കാരണം തിരിച്ചറിഞ്ഞു.ദൃശ്യം രണ്ടാം ഭാഗം വിജയം അനേകം അന്യഭാഷ പ്രേക്ഷകരെ അടക്കം മലയാള സിനിമയിലേക്ക് ആകർഷിച്ചു. ദൃശ്യം മൂന്നാം ഭാഗം സംഭവിക്കും. ഞങ്ങളും അതിനുള്ള ശ്രമത്തിലാണ് “മോഹൻലാൽ തുറന്ന് പറഞ്ഞു

അതേസമയം ജിത്തു ജോസഫ് സംവീധായക മികവിൽ അനേകം ഭാഷകളിലേക്ക് അടക്കം റീമേക്ക് ചെയ്യപ്പെട്ട ഇന്ത്യ ഒട്ടാകെ ആഘോഷിക്കപ്പെട്ട ചിത്രമാണ് ദൃശ്യം. മോഹൻലാൽ മൂന്നാം ഭാഗത്തെ കുറിച്ചുള്ള സൂചന നൽകുമ്പോൾ സന്തോഷത്തിലാണ് ആരാധകരും.

ഗലാട്ട തമിഴിനു വേണ്ടി സുഹാസിനിക്കായി നൽകിയ സ്പെഷ്യൽ അഭിമുഖം കാണാം

Also Read :ആ സിനിമ 500ലധികം തവണ കണ്ടവരുണ്ട്, അതിലൊരു മാജിക്കുണ്ട്, മോഹൻലാൽ

You might also like