കളക്ഷനിൽ തളരാതെ മോഹൻലാൽ ബറോസ്, റിലീസ് ദിനത്തിൽ എത്ര നേടി? അറിയാം

Barroz first day collection : മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആദ്യമായി സംവീധാന കുപ്പായത്തിൽ എത്തിയ ബറോസ് ചിത്രം കഴിഞ്ഞ ക്രിസ്തുമസ് ദിവസമാണ് റിലീസ് ചെയ്തത്. കുട്ടികൾക്ക് വേണ്ടിയുള്ള സിനിമ എന്നുള്ള ലേബലിൽ എത്തിയ ബറോസ് കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തിയ ബറോസ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തത് സന്തോഷ് ശിവനാണ്.

കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ സിനിമ ആദ്യത്തെ ദിനം പുത്തൻ കളക്ഷൻ റെക്കോർഡ് അടക്കം സൃഷ്ടിച്ചുവെന്നുള്ള വാർത്തകൾ പുറത്തേക്ക് വരികയാണ് ഇപ്പോൾ.സാക്നില്‍ക്ക് പുറത്തുവിട്ട ഇന്ത്യൻ നെറ്റ് കളക്ഷൻ കണക്കുകൾ പ്രകാരം റിലീസ് ദിനത്തിൽ ബറോസ് ആകെ നേടിയത് 3.6 കോടി രൂപയാണ്.

Barroz first day collection
Barroz first day collection

ബറോസിന്റെ 3ഡി വർക്കുകൾ അടക്കം അതി​ഗംഭീരമെന്ന് പ്രേക്ഷക അഭിപ്രായം നേടിയ ചിത്രം ഒന്നാം ദിനത്തിൽ 3.6 കോടി രൂപ ഇന്ത്യ ഒട്ടാകെ നേടിയപ്പോൾ റിലീസ് ദിനത്തിലെ കുഞ്ചാക്കോ ബോബൻ ചിത്രം ബോഗെയ്ൻവില്ല, മഞ്ഞുമൽ ബോയ്സ് ചിത്രം എന്നിവയുടെ റിലീസ് ദിനത്തിലെ കളക്ഷൻ നേട്ടമാണ് മറികടന്നത്. രണ്ടു സിനിമകളും ആദ്യത്തെ ദിനത്തിൽ 3.3കോടി രൂപ നേടിയിരുന്നു. എന്നാൽ ഫഹദ് ഫാസിൽ ചിത്രം ആവേശം റിലീസ് ദിനത്തിൽ നേടിയ 3.65കോടി രൂപ നേട്ടം ബറോസ് മറികടന്നില്ല.

അതേസമയം ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിൽ എത്തിയ ലാലേട്ടൻ റോളും ശ്രദ്ധിക്കപെട്ടിരുന്നു. വരുന്ന ദിനങ്ങളിലും ബറോസ് പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ആരാധകർ അടക്കം വിശ്വാസം

Also Read :ദൃശ്യം മൂന്നാം ഭാഗം ഉറപ്പായും എത്തും, സ്ഥിതീകരിച്ചു മോഹൻലാൽ

You might also like