ഒ. ടി. ടി യിൽ കാണാം ഈ പുത്തൻ 5 മലയാള ചിത്രങ്ങൾ

Malayalam ott movies new :വിവിധ ഒ. ടി. ടി പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്ത മലയാള സിനിമകൾ കാണാം.ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ്, മനോരമ മാക്സ്, ഹോട്ട്സ്റ്റാർ എന്നിങ്ങനെ വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ 5ലധികം പുത്തൻ മലയാള സിനിമകളാണ് റിലീസ് ചെയ്തത്.

പല്ലൊട്ടി 90സ് കിഡ്‌സ് | Pallotty 90’s Kids

തിയേറ്ററുകളിൽ റിലീസ് ചെയ്ത പിന്നാലെ തന്നെ ഏറെ പ്രേക്ഷകപ്രശംസ സ്വന്തമാക്കിയ നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത പല്ലൊട്ടി 90സ് കിഡ്‌സ് ഒ.ടി. ടിയിലേക്ക് എത്തി.മനോരമ മാക്‌സിൽ ചിത്രം കാണാൻ കഴിയും.

ഖൽബ് | Qalb

തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിച്ചില്ല, എങ്കിലും ഒ. ടി. ടി റിലീസ് പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം വൻ ചർച്ചാവിഷയമായ ചിത്രമാണ് രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഖൽബ്’. നിലവിൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാൻ കഴിയും.

കഥ ഇന്നുവരെ | Kadha Innuvare

നടൻ ബിജു മേനോൻ, മേതിൽ ദേവിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്‌ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് “കഥ ഇന്നുവരെ “. തിയേറ്ററുകളിൽ ചലനം സൃഷ്ടിക്കാതെ പോയ സിനിമ മനോരമ മാക്സിൽ സംപ്രേക്ഷണം ആരംഭിച്ചു.

ബോഗെയ്ൻവില്ല | Bougainvillea

വമ്പൻ ഹൈപ്പിൽ എത്തി, തിയേറ്ററുകളിൽ നിന്നും കളക്ഷൻ നേട്ടവും സ്വന്തമാക്കിയ ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ല, ഒ. ടി. ടി സംപ്രേഷണം ആരംഭിച്ചു.”ബോഗെയ്ൻവില്ല”ഇപ്പോൾ സോണി ലൈവിൽ കാണാൻ കഴിയും.

ഐ ആം കാതലൻ | I Am Kathalan

മലയാളികളുടെ സ്വന്തം യൂത്ത് സെൻസെഷൻ നസ്ലിൻ നായകനായി എത്തിയ സിനിമയാണ് ഐ ആം കാതലൻ. ഹിറ്റ് സിനിമയായ പ്രേമലുവിനും ശേഷം യുവതാരം നസ്‌ലെനും സംവിധായകൻ ഗിരീഷ് എ.ഡിയും ഒത്തുചേർന്ന സിനിമയാണ് ഐ ആം കാതലൻ.ഒരു ഹാക്കർ കഥ എന്നുള്ള രീതിയിൽ എത്തിയ സിനിമ ജനുവരി 17 മുതൽ മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുക.

Also Read :ദൃശ്യം മൂന്നാം ഭാഗം ഉറപ്പായും എത്തും, സ്ഥിതീകരിച്ചു മോഹൻലാൽ

You might also like