മാർക്കോ എപ്പോൾ ഒ. ടി. ടിയിൽ എത്തും, എപ്പോൾ? എവിടെ കാണാം ഉണ്ണി ഹിറ്റ് ചിത്രം

marco ott release date: ഇന്ത്യയിലെ തന്നെ ഏറ്റവും വയലൻസ് ചിത്രം എന്നുള്ള വിശേഷണം നേടിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പാൻ ഇന്ത്യ ലെവലിൽ സ്വീകാര്യത നേടി തിയേറ്ററുകളിൽ ആളെ നിറക്കുകയാണ്. ആക്ഷൻ മാസ്സ് രംഗങ്ങൾ കൊണ്ടും വയലൻസ് സീൻസ് കൊണ്ടും സിനിമ ആരാധകരെ ആകെ കോരിതരിപ്പിച്ച ചിത്രം ഒ.ടി. ടി റിലീസ് സംബന്ധിച്ച വാർത്തകൾ സജീവമാകുകയാണ് ഇപ്പോൾ.

നിലവിൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം ജനുവരിയിലോ അടുത്ത മാസം ഫെബ്രുവരി ആദ്യമൊ മാർക്കോ ഒ. ടി. ടി പ്ലാറ്റ്ഫോമിൽ എത്തുമെന്നാണ് സൂചന.നേരത്തെ തിയേറ്റർ റിലീസ് സമയത്ത് സെൻസർ ബോർഡ്‌ കട്ട് ചെയ്ത ഭാഗങ്ങൾ അടക്കം ഉൾപ്പെടുത്തി കൊണ്ടാകും ഒ. ടി. ടി റിലീസ് ചെയ്യുക. നെറ്റ്ഫ്ളിസാണ് ഒ. ടി. ടി റൈറ്റ്സ് കരസ്തമാക്കിയത്

മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളില്‍ മാര്‍ക്കോയുടെ ഒ.ടി.ടി സ്ട്രീമിങ് ഉണ്ടാകും. ഡിലീറ്റഡ് സീന്‍സ് അടക്കം കൂടുതൽ വയലനൻസ് അടക്കമാകും ഒ. ടി. ടിയിൽ മാർക്കോ എത്തുക.തിയേറ്ററുകളിൽ റിലീസ് ചെയ്തു കൃത്യം 45 ദിവസത്തിന് ശേഷമാണ് മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കുക എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അതേസമയം മലയാളത്തിന് പുറമെ ഹിന്ദി ബെൽറ്റിൽ അടക്കം മാർക്കോ തിയേറ്ററുകളിൽ ഫുൾ ഹൗസ് ആയി കുതിപ്പ് തുടരുകയാണ്.

Also Read :ഒ. ടി. ടി യിൽ കാണാം ഈ പുത്തൻ 5 മലയാള ചിത്രങ്ങൾ

You might also like