ഉസ്‌താദ്‌ ഹോട്ടൽ മാജിക്ക് വീണ്ടും ,കിസ്മത്തിന്റെ കഥയുമായി ഫൈസിയും ഉപ്പൂപ്പയും വീണ്ടുമെത്തി

Ustad Hotel Re-Release : ദുൽഖർ സൽമാനെന്ന നടന്റെ കരിയറിൽ തന്നെ വൻ വഴിതിരിവായ 2012ലെ സൂപ്പർ ഹിറ്റ് ചിത്രമായ ‘ഉസ്‌താദ്‌ ഹോട്ടൽ’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. അഞ്ജലി മേനോൻ്റെ തിരക്കഥയിൽ അൻവർ റഷീദ് സംവീധാനം ചെയ്ത് ഒരുക്കിയ ഉസ്താദ് ഹോട്ടൽ 12 വർഷത്തിന് ശേഷം വീണ്ടും ആരാധകർക്കായി തിയേറ്ററിലേക്ക് എത്തിയിരിക്കുകയാണ്.

ഫൈസിയായി ദുൽഖർ സൽമാൻ എത്തിയ ചിത്രത്തിൽ ഉപ്പൂപ്പയുടെ റോളിൽ സാക്ഷാൽ തിലകൻ ഞെട്ടിച്ചപ്പോൾ പിറന്നത് മനോഹര ചിത്രം. ദുൽഖർ, തിലകൻ എന്നിവരെ കൂടാതെ സിദ്ധിഖ്, ജയപ്രകാശ്, മണിയൻ പിള്ള രാജു,നിത്യ മേനോൻ, മാമുക്കോയ, ലെന എന്നിവരും സിനിമ ഭാഗമായി.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഉസ്താദ് ഹോട്ടൽ നിർമ്മിച്ചത്.അതേസമയം ജനുവരി മൂന്നിന് കേരളത്തിലെ പിവിആർ ഐനോക്സ് സ്‌ക്രീനുകളിലാണ്ഉസ്താദ് ഹോട്ടൽ റീ റിലീസ് ചെയ്തത്.

Also Read :മാർക്കോ എപ്പോൾ ഒ. ടി. ടിയിൽ എത്തും, എപ്പോൾ? എവിടെ കാണാം ഉണ്ണി ഹിറ്റ് ചിത്രം

You might also like