പണത്തിന്റെ അഹങ്കാരം,വേദികളിൽ ദ്വയാർഥ പ്രയോഗത്തിലൂടെ അപമാനിക്കുന്നു :തുറന്നടിച്ചു ഹണി റോസ്
Malayalam actress Honey Rose accuses a man for inappropriate remarks after she declined his invitations : കുറച്ചു അധികം നാളുകളായി തന്നെ ഒരു വ്യക്തി പലവിധ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കാന് ശ്രമിക്കുന്നുവെന്ന് തുറന്ന് പറഞ്ഞു നടി ഹണി റോസ്.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് സോഷ്യൽ മീഡിയയിൽ അടക്കം പറയുന്നതായി പറഞ്ഞ ഹണി റോസ്, അപമാനം ഇനിയും തുടർന്നാൽ നിയമ നടപടികളിലേക്ക് കടക്കുമെന്നും വ്യക്തമാക്കി, സോഷ്യൽ മീഡിയ കുറിപ്പിൽ കൂടിയാണ് നടി ശക്തമായ ഭാഷയിൽ തനിക്ക് എതിരായ പരിഹാസങ്ങൾക്ക് എതിരെ തുറന്നടിച്ചത്.
“നമസ്കാരം.ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു. “ഹണി റോസ് ഇപ്രകാരം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു
“പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈം ഗി കദ്യോ തകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്. ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല”ഹണി റോസ് ശക്തമായ ഭാഷയിൽ തന്റെ എതിർപ്പ് വ്യക്തമാക്കി.
നടി ഹണി റോസ് പോസ്റ്റ് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും അടക്കം താരത്തിന് ലഭിക്കുന്നത് വലിയ പിന്തുണയാണ്.ധൈര്യം ആയി പ്രതികരിക്കാൻ ഹണി കാണിച്ച ധൈര്യത്തെയും സോഷ്യൽ മീഡിയ പുകഴ്ത്തി. അതേസമയം ആരാണ് പരിഹസിക്കുന്ന വ്യക്തിയെന്ന് പറഞ്ഞില്ല എങ്കിലും എല്ലാവർക്കും അറിയാമെന്നാണ് മാധ്യമങ്ങളോട് അടക്കം പറഞ്ഞ ഹണി റോസ് വിവാദങ്ങൾ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.
Also Read :മാർക്കോ എപ്പോൾ ഒ. ടി. ടിയിൽ എത്തും, എപ്പോൾ? എവിടെ കാണാം ഉണ്ണി ഹിറ്റ് ചിത്രം