അനിരുധ് മികച്ച സംഗീതമാണ് ഒരുക്കുന്നത്, പക്ഷെ ഇക്കാര്യം ശ്രദ്ധിക്കൂ :ഉപദേശവുമായി എ. ആർ. റഹ്മാൻ
AR Rahman has an advice for music composer Anirudh Ravichander :ഇന്ന് ഇന്ത്യൻ സിനിമ ലോകം ഒട്ടാകെ ആരാധകരുള്ള സംഗീത സംവീധായകനും ഗായകനുമാണ് അനിരുധ് രവിചന്ദ്രൻ.ഇന്നത്തെ മാസ്സ്, ബിഗ് ബഡ്ജറ്റ് സിനിമകളുടെ എല്ലാം പ്രധാന ഭാഗമാണ് അനിരുധ് തയ്യാറാക്കുന്ന ഗാനങ്ങൾ, അനിരുധ് വളർച്ചക്കൊപ്പം സിനിമ പ്രേമികളും സോഷ്യൽ മീഡിയയും അദ്ദേഹത്തെ ഇതിഹാസ സംഗീത സംവീധായാകൻ റഹ്മാനുമായി കമ്പയർ ചെയ്യാറുണ്ട്.
ഇപ്പോൾ അനിരുധ് സംഗീതത്തെ കുറിച്ചും അദ്ദേഹം മികവിനെയും വാനോളം പുകഴ്ത്തി എത്തുകയാണ് എ. ആർ.റഹ്മാൻ.വ്യത്യസ്തമായ ഈണങ്ങളിലൂടെ പ്രേക്ഷകരുടെ എല്ലാം മനസ്സിൽ സ്ഥാനം കണ്ടെത്താൻ അനിരുദ്ധിന് കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ റഹ്മാൻ ഒരു ഉപദേശവും കൂടി വിശദമാക്കി.നടൻ ജയം രവിയെയും നിത്യ മേനനെയും ശ്രദ്ധേയ കഥാപാത്രങ്ങളാക്കി തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധിയുടെ ഭാര്യ കിരുതിക സംവിധാനം ചെയ്ത “കാതലിക്ക നേരമില്ലൈ” ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കവേയാണ് റഹ്മാൻ അഭിപ്രായം വ്യക്തമാക്കിയത്.

“അനി ഇന്നത്തെ മികച്ച സംഗീത സംവീധായകനാണ്. മികച്ച സംഗീതമാണ് അദ്ദേഹം സൃഷ്ടിക്കുന്നത്.വലിയ സിനിമകളിൽ പാട്ടുകൾ ഒരുക്കുകയും അത് ഹിറ്റാക്കി മാറ്റുകയും അനി ചെയ്യുന്നുണ്ട്.ഇവിടെ പത്തല്ല 10000ലധികം സംഗീത സംവീധായകർ ഉണ്ട്, എന്നാൽ അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നു.അനി വേറിട്ട് നിൽക്കുന്നു. അത് അദ്ദേഹം കഴിവ് കൊണ്ട് തന്നെയാണ്.എനിക്ക് അനിയോട് പക്ഷെ ഒരു റിക്വസ്റ്റ് മാത്രമാണ് ഉള്ളത്. കൂടുതൽ ക്ലാസ്സിക്കൽ സംഗീതം പഠിച്ചു പാട്ടുകൾ ഒരുക്കാൻ അനി തയ്യാറാവണം.നിങ്ങൾ സംഗീതത്തെ കൂടുതൽ മനോഹരമാക്കാനും അടുത്ത തലമുറയെ പ്രചോദിപ്പിക്കാനും അത് നിങ്ങളെ സഹായിക്കും “റഹ്മാൻ തുറന്ന് പറഞ്ഞു
Also Read :ഒ. ടി. ടി യിൽ കാണാം ഈ പുത്തൻ 5 മലയാള ചിത്രങ്ങൾ