പോത്തുകളുടെ നടുവിൽ ഹണി റോസ്, ‘റേച്ചൽ’ നാളെ തിയേറ്ററുകളിൽ എത്തും
Honey Rose New Film Release : ഹണി റോസ് പ്രധാന റോളിൽ എത്തുന്ന “റേച്ചല്‍” നാളെ തിയേറ്ററുകളിൽ റിലീസിനെത്തും.ജനുവരി 10നാണ് ചിത്രം ലോകം ഒട്ടാകെ റിലീസ് ചെയ്യുക.പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ് റേച്ചൽ ചിത്രം സംവീധാനം നിർവഹിച്ചിരിക്കുന്നത്.രാഹുല്‍ മണപ്പാട്ട്, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരു റിവഞ്ച് ത്രില്ലറായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമയുടെ
തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.കൂടാതെ ഏബ്രിഡ് ഷൈന്‍ സിനിമയുടെ സഹനിർമാതാവും കൂടിയാണ്.
നേരത്തെ മാസങ്ങൾ മുൻപ് പുറത്തിറക്കിയ സിനിമയുടെ പോസ്റ്റർ ശ്രദ്ധേയമായിരുന്നു. ഏതാനും പോത്തുകൾക്ക് നടുവിൽ നിൽക്കുന്ന നായിക ഹണിയുടെ ചിത്രമുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായിരുന്നു.മലയാളം പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ നാളെ റിലീസ് ചെയ്യും.
ഹണി റോസ് പ്രധാന വേഷത്തിൽ എത്തുമ്പോൾ ഹണിയെ കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍,ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ എന്നിവരും സിനിമ ഭാഗമാണ്.
Also Read :അനിരുധ് മികച്ച സംഗീതമാണ് ഒരുക്കുന്നത്, പക്ഷെ ഇക്കാര്യം ശ്രദ്ധിക്കൂ :ഉപദേശവുമായി എ. ആർ. റഹ്മാൻ