“സൂക്ഷ്മദർശിനി,പണി, ഐ ആം കാതലൻ “എന്നിവ ഒ. ടി. ടിയിൽ ഈ ആഴ്ച കാണാം
malayalam ott movies new 2025 : മലയാള സിനിമ വൻ കുതിപ്പ് നടത്തിയ 2024ന് പിന്നാലെ 2025ലും തിയേറ്ററുകളിൽ മലയാള സിനിമകൾ ആഘോഷമായി മാറുകയാണ്. 2024ലെ മലയാള സിനിമകൾ കുതിപ്പ് ഇന്ത്യൻ സിനിമ ലോകം ഒന്നാകെ സ്വീകരിച്ചിരുന്നു. ഇപ്പോൾ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചില സിനിമകൾ ഒ. ടി. ടിയിലേക്ക് എത്തുകയാണ്.നെറ്റ്ഫ്ളിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സി ഫൈവ്, സോണി ലൈവ് എന്നിങ്ങനെ ഒ. ടി. ടി പ്ലാറ്റ്ഫോമുകളിൽ ഈ ആഴ്ച റിലീസ് ചെയ്ത സിനിമകൾ വിവരങ്ങൾ അറിയാം. എവിടെയെല്ലാം സിനിമകൾ കാണാം
ഐ ആം കാതലൻ | I Am Kathalan
യൂത്ത് സ്റ്റാർ നസ്ലിന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രമാണ് ഐ ആം കാതലൻ. നസ്ലിനും,സംവിധായകൻ ഗിരീഷ് എ.ഡിയും ഒന്നിച്ച ചിത്രമായ “ഐ ആം കാതലൻ”ജനുവരി 17ന് ഒ. ടി. ടിയിലേക്ക് എത്തും.ഒരു ഹാക്കർ കഥ പറഞ്ഞ ഐ ആം കാതലിനിൽ നസ്ലിന് പുറമെ ദിലീഷ് പോത്തൻ, അനിഷ്മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ജനുവരി 17നാണ് മനോരമ മാക്സിൽ ഐ ആം കാതലൻ റിലീസ് ചെയ്യുക
പണി | Pani
2024ലെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായി മാറിയ നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ” പണി”ഈ ആഴ്ച ഒ. ടി. ടിയിലേക്ക് എത്തുകയാണ്.നടി സീമ,ജോജു, അഭിനയ, സാഗർ സൂര്യ, ജുനൈസ് എന്നിവർ പ്രധാന റോളുകളിൽ അഭിനയിച്ച “പണി “സിനിമ ജനുവരി 16നാണ് സോണി ലൈവിൽ സംപ്രേക്ഷണം ചെയ്യുക.
സൂക്ഷ്മദർശിനി | Sookshmadarshini
മോളിവുഡിലെ നിലവിലെ ഹിറ്റ് നായകൻ ബേസിൽ ജോസഫ് കഴിഞ്ഞ വർഷം 50 കോടി പ്ലസ് കളക്ഷൻ നേടിയ ചിത്രമാണ് സൂക്ഷ്മദർശിനി. നസ്രിയ,ബേസിൽ ജോസഫ് എന്നിവരെ പ്രധാനപെട്ട കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്ത “സൂക്ഷ്മദർശിനി” അയൽവാസിയായ മാനുവലിനെക്കുറിച്ചും അവൻ്റെ നിഗൂഢമായ ഭൂതകാലത്തെക്കുറിച്ചും ഒരു സ്ത്രീയുടെ അന്വേഷണത്തെ അടക്കം ചുറ്റിപറ്റി കൊണ്ട് മുന്നേറുന്ന ചിത്രമാണ്.ഇപ്പോൾ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം കാണാം.
Also Read :അനിരുധ് മികച്ച സംഗീതമാണ് ഒരുക്കുന്നത്, പക്ഷെ ഇക്കാര്യം ശ്രദ്ധിക്കൂ :ഉപദേശവുമായി എ. ആർ. റഹ്മാൻ