Rifle club ott release date and time | “വെടിപൂരം ഇനി ഒ. ടി. ടിയിൽ കാണാം”, എപ്പോൾ? എവിടെ കാണാം, അറിയാം
Rifle club ott release date and time : 2024 അവസാനം തിയേറ്ററുകളിൽ എത്തി എല്ലാവരെയും ഞെട്ടിച്ച ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത “റൈഫിൾ ക്ലബ്ബ് “. ഡിസംബർ 19ന് റിലീസ് ചെയ്ത ചിത്രം മുൻനിര സ്റ്റാർ താരങ്ങളൊന്നുമില്ലാതെ പവർ പാക്ക്ഡ് പെർഫെർമോൻസിനൊപ്പം അതിവേഗം തിയറ്ററിൽ ആളെക്കൂട്ടി. മികച്ച കളക്ഷൻ അടക്കം സ്വന്തമാക്കി കുതിപ്പ് ആദ്യത്തെ ആഴ്ച തന്നെ നടത്തിയ റൈഫിൾ ക്ലബ് ഇപ്പോൾ ഒ. ടി. ടി റിലീസിന് ഒരുങ്ങുകയാണ്.ജനുവരി 16 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.

ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സുൽത്താൻ ബത്തേരിയിലെ വളരെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ മുൻനിർത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യ ഭാഗത്തെ കഥയാണ് പറയുന്നത്.ചിത്രത്തിൽ വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ സ്റ്റാർ താരം അനുരാഗ് കശ്യപ് മലയാള സിനിമ അരങ്ങേറ്റം റൈഫിൾ ക്ലബ്ബിൽ സംഭവിച്ചു.
വമ്പൻ താരനിര റൈഫിൾ ക്ലബ് ഭാഗമായി.റാഫി, സുരേഷ് കൃഷ്ണ, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ഹനുമാൻ കൈൻഡ്,സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി,നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു എന്നിവർ സിനിമയിൽ പ്രധാന റോളുകളിൽ എത്തി.
Also Read :“സൂക്ഷ്മദർശിനി,പണി, ഐ ആം കാതലൻ “എന്നിവ ഒ. ടി. ടിയിൽ ഈ ആഴ്ച കാണാം