ഒ. ടി.ടിയിൽ സൂപ്പർ ഹിറ്റ് റിലീസുകൾ : “പണി, ഐ ആം കാതലൻ, റൈഫിൾ ക്ലബ് “എവിടെ കാണാം?
Ott Releases This Week : തുടരെ ദിവസങ്ങളിൽ വ്യത്യസ്ത ഒ. ടി. ടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഹിറ്റ് സിനിമകൾ. അവതരണ മികവ് കൊണ്ടും അസാധ്യ തിരക്കഥ കൊണ്ടും കളക്ഷൻ നേട്ടങ്ങൾ അടക്കം സ്വന്തമാക്കിയ നസ്ലിൻ നായകനായി എത്തിയ “ഐ ആം കാതലൻ”, ആഷിഖ് അബു ചിത്രം” റൈഫിൾ ക്ലബ്ബ് “, ജോജു ജോർജ് ആദ്യമായി സംവീധാനം ചെയ്ത ചിത്രം “പണി “എന്നിവയാണ് ഒ. ടി. ടിയിൽ ഇപ്പോൾ കാണാൻ കഴിയുക.
റൈഫിൾ ക്ലബ്ബ് | Rifle Club
ആഷിഖ് അബു സംവീധാനം ചെയ്തു വിജയരാഘവൻ, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ, അനുരാഗ് കശ്യപ്, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി എന്നിവർ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞ വർഷം ഡിസംബർ 19ന് റിലീസ് ചെയ്ത ചിത്രമാണ് “റൈഫിൾ ക്ലബ്ബ് “.ജനുവരി 16നാണ് “റൈഫിൾ ക്ലബ്ബ് “ഒ. ടി. ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിൽ സംപ്രേക്ഷണം ആരംഭിച്ചത്.
സുൽത്താൻ ബത്തേരിയിലെ വളരെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ മുൻനിർത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യ കാലത്തെ കഥ മനോഹരമായി പറയുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് റൈഫിൾ ക്ലബ്..പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം കളക്ഷൻ നേട്ടത്തിലും എല്ലാവരെയും ഞെട്ടിച്ചിരുന്നു.ബൊളീവുഡ് സ്റ്റാർ അനുരാഗ് കശ്യപ് മലയാളം അരങ്ങേറ്റം ചിത്രം കൂടിയായിരുന്നു ഈ സിനിമ.
പണി | Pani
നടൻ ജോജു ജോർജ് ആദ്യമായി സംവീധായകൻ കുപ്പായം അണിഞ്ഞ ചിത്രമാണ് “പണി ” .2024ലെ ഏറ്റവും മികച്ച സർപ്രൈസ് ഹിറ്റായി മാറിയ ചിത്രം ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്.നടി സീമ,ജോജു, അഭിനയ, സാഗർ സൂര്യ, ജുനൈസ് എന്നിങ്ങനെ ശ്രദ്ധേയ താരനിര അണിനിരന്ന ചിത്രം ജനുവരി 16നാണ് സോണി ലൈവിൽ എത്തിയത്
ഐ ആം കാതലൻ | I Am Kathalan
നസ്ലിൻ – ഗിരീഷ് എ. ഡി കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു ചിത്രമെന്നുള്ള നിലയിൽ തിയേറ്റർ റിലീസ് മുൻപേ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ഐ ആം കാതലൻ.നസ്ലിന് പുറമെ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്മ അനില്‍കുമാര്‍ എന്നിവർ പ്രധാന റോളുകൾ കൈകാര്യം ചെയ്ത ചിത്രം ഒരു ഹാക്കർ കഥയാണ് രസകരമായി പറയുന്നത്. ഐ ആം കാതലൻ ജനുവരി 17മുതൽ മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചു.
Also Read :“സൂക്ഷ്മദർശിനി,പണി, ഐ ആം കാതലൻ “എന്നിവ ഒ. ടി. ടിയിൽ ഈ ആഴ്ച കാണാം