ഇപ്പോഴും 450ലേറെ സ്ക്രീനുകളിൽ കുതിപ്പ് തുടരുന്നു, കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ട് മാർക്കോ ടീം
Unni Mukundan Marco Collection : പാൻ ഇന്ത്യ റിലീസായി എത്തിയ ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വയലൻസുള്ള മൂവീ എന്നുള്ള ലേബൽ നേടിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ കളക്ഷൻ റെക്കോർഡുകൾ തിരുത്തികുറിച്ച് മുന്നേറ്റം തുടരുന്നു. ഡിസംബർ 20ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും 450 ലേറെ സ്ക്രീനില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.
ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ഹനീഫ് അദേനിയാണ് സംവീധാനം നിർവഹിച്ചു ഒരുക്കിയത്.ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച മാർക്കോയുടെ പുത്തൻ ഒരു അപ്ഡേറ്റ് ആയി എത്തിയിരിക്കുകയാണ് ഇപ്പോൾ നടൻ ഉണ്ണി മുകുന്ദൻ തന്നെ.

ഇപ്പോഴും 450ലേറെ സ്ക്രീനുകളിൽ പ്രദർശനം തുടരുന്ന ചിത്രം 115കോടി കളക്ഷൻ നേട്ടത്തിലേക്ക് എത്തിയ സന്തോഷവും പങ്കിടുകയാണ് ഉണ്ണി.ആഗോളതലത്തില്‍ 115 കോടി ബിസിനസ് നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അടക്കം മുന്നേറ്റം തുടരുന്ന ചിത്രം 200കോടി കളക്ഷൻ പിന്നിടുമോയെന്നാണ് ആരാധകർ അടക്കം ആകാംക്ഷ.
Also Read :ബറോസ് ഇനി ഒ.ടി.ടി ഭരിക്കും,റിലീസ് തീയതി പ്രഖ്യാപിച്ചു