“സുപ്രിയക്കും മകൾക്കും ഞാൻ സംവീധാനം ചെയ്യുന്നത് ഇഷ്ടമല്ല “കാരണം അതാണ്‌ :വെളിപ്പെടുത്തി പ്രിത്വിരാജ്

Prithviraj sukumaran Words In empuraan teaser launch : മലയാളികൾ ഒന്നടങ്കം ആകാംക്ഷപൂർവ്വം കാത്തിരുന്ന മോഹൻലാൽ ചിത്രം ലൂസിഫർ രണ്ടാം ഭാഗം എമ്പുരാൻ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.കൊച്ചിയിൽ നടന്ന ‘എമ്പുരാൻ’ ടീസർ ലോഞ്ച് ചടങ്ങിലാണ് ടീസർ പുറത്തിറക്കിയത്.ഒരുപാട് സസ്പെൻസുകളും വമ്പൻ ക്യാൻവാസിലും ഒരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ എന്നുള്ള സൂചന നൽകുന്നതാണ് ടീസർ. ടീസർ ലോഞ്ച് ചടങ്ങിൽ മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, സുപ്രിയ എന്നിവർ അടക്കം സന്നിഹിതരായി.

ഇപ്പോൾ ടീസർ ലോഞ്ച് ചടങ്ങിൽ സിനിമ സംവീധായകൻ കൂടിയായ പ്രിത്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയാകെ ചർച്ചയായി മാറുന്നത്.മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ ഉറപ്പായും ലൂസിഫർ സിനിമയും ഈ സെക്കന്റ്‌ പാർട്ടും സംഭവിക്കില്ലായിരുന്നുവെന്നും വ്യക്തമാക്കിയ പ്രിത്വിരാജ് “എമ്പുരാൻ “സിനിമക്കുമായി ലാലേട്ടൻ ചെയ്ത തന്ന സഹായങ്ങൾ ഒരിക്കലും താൻ മറക്കില്ലയെന്നും തുറന്ന് പറഞ്ഞു.

“മോഹൻലാൽ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഒരു സംവീധായകനായി മാറുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് ഈ സിനിമ സംവീധാനം ചെയ്യാൻ മിടുക്കുണ്ടോ എന്നുള്ള ചോദ്യം വന്നപ്പോൾ “ലൂസിഫർ “എന്നൊരു വൻ ചിത്രവുമായി മോഹൻലാൽ എനിക്കൊപ്പം നിന്നു, ഞാൻ അതൊരിക്കലും മറക്കില്ല “പ്രിത്വിരാജ് തുറന്ന് പറഞ്ഞു

അതേസമയം താൻ അഭിനയിക്കുന്നതാണ് ഭാര്യ സുപ്രിയക്കും മകൾക്കും ഇഷ്ടമെന്ന് പറഞ്ഞ പ്രിത്വിരാജ് സുപ്രിയയ്ക്കും മോള്‍ക്കും ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത് ഇഷ്ടമല്ലയെന്നും അതിനുള്ള കാരണവും വിശദമാക്കി. “സിനിമ ഷൂട്ടിംഗ് പരുപാടികൾ ആരംഭിച്ചാൽ ഞാൻ ഒരുപാട് നാൾ കുടുംബവുമായി അകന്നു നിക്കേണ്ടി വരും.എന്റെ സിനിമ സംവീധാനം പ്രോസസ്സ് അങ്ങനെയായത് കൊണ്ട് കുടുംബവുമായി മാസങ്ങൾ അകന്നു മാറിനിൽക്കേണ്ടി വരും.അഭിനയമാണെങ്കിൽ ഷൂട്ടിങ് കഴിഞ്ഞു നേരെ വീട്ടിലേക്ക് പോകാൻ സാധിക്കും”സുപ്രിയയെ സാക്ഷിയാക്കി പ്രിത്വിരാജ് വെളിപ്പെടുത്തി.

Also Read :ഇടിപ്പടവുമായി പെപ്പെ വീണ്ടും എത്തുന്നു,”ദാവീദ് ” ഇനി സ്ക്രീനിലേക്ക് : ആന്റണി വര്‍ഗീസ് ചിത്രം ഫെബ്രുവരി 14ന് എത്തും

You might also like