6 മാസങ്ങൾ ശേഷം ധ്യാൻ ശ്രീനിവാസൻ ത്രില്ലർ ചിത്രം ഒ. ടി. ടിയിലേക്ക്,റിലീസ് തീയതി പ്രഖ്യാപിച്ചു
latest ott released malayalam movies : തിയേറ്ററിൽ റിലീസ് ചെയ്ത് 6 മാസങ്ങൾക്ക് പിന്നാലെ ധ്യാൻ ശ്രീനിവാസൻ ചിത്രം ഒ. ടി. ടിയിലേക്ക് എത്തുന്നു.ധ്യാന്‍ ശ്രീനിവാസന്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാനപ്പെട്ടതായ കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത മലയാളം ചിത്രമാണ് “പാർട്നേഴ്സ്”.
നേരത്തെ 2024 ജൂലൈ 5ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ ഒ ടി ടിയിലേക്ക് എത്തിയ അറിയിപ്പ് എത്തുകയാണ്.സൈന പ്ലേയിലൂടെയാണ് ധ്യാൻ ചിത്രം എത്തുന്നത്.ഈ മാസം ജനുവരി 31ന് ‘പാർട്നേഴ്സ്’ സൈന പ്ലേയിൽ സംപ്രേഷണം ആരംഭിക്കും.സ്ട്രീമിംഗ് തീയതിക്കൊപ്പം ഒടിടി ട്രെയ്ലറും പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.
1989 കാല ഘട്ടത്തിൽ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്നതാ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു ത്രില്ലർ ചിത്രമാണ് “പാർട്നേഴ്സ്”.ധ്യാൻ ലീഡ് റോളിൽ എത്തുമ്പോൾ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ,ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരടി എന്നിവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.