Ponman Movie | “ചിത്രത്തിന് സ്പെഷ്യൽ അഭിനന്ദനവുമായി വിക്രം “ഫോണിൽ വിളിച്ചു സൂപ്പർ താരം

Chiyaan Vikram praises Ponman Movie : ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവീധാനം ചെയ്ത മലയാള ചിത്രം “പൊൻമാൻ”തിയേറ്ററുകളിൽ ഇപ്പോൾ കുതിപ്പ് തുടരുകയാണ്.സിനിമയെ അഭിനന്ദിച്ചു രംഗത്ത് എത്തുകയാണ് തെന്നിന്ത്യൻ സ്റ്റാർ വിക്രം.ചിത്രം കണ്ടു ഇഷ്ടമായ വിക്രം സിനിമയുടെ സംവീധായകനായ ജ്യോതിഷ് ശങ്കറിനെ തന്റെ പ്രശംസയും അറിയിച്ചു.

അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച്, ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചന നിർവഹിച്ച “പൊന്മാൻ ” ചിത്രത്തിൽ ബേസിൽ പുറമെ സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ.വി. കടമ്പനാടൻ, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു എന്നിവർ അഭിനയിച്ചിട്ടുണ്ട്.ആർ. ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്.

പ്രേക്ഷക സ്വീകാര്യത നേടി കളക്ഷൻ നേട്ടവുമായി തിയേറ്ററുകളിൽ കുതിക്കുന്ന ചിത്രം ഇഷ്ടമായെന്ന് പറഞ്ഞ വിക്രം വൈകാതെ തന്നെ ചിത്രം ടീമിനെ നേരിട്ട് കാണാമെന്നും വ്യക്തമാക്കി.നേരത്തെ “പൊന്മാൻ “ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു.സുഹൈൽ കോയ എഴുതിയ ചിത്രത്തിലെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം നിർവഹിച്ചു.

Also Read :ഫെബ്രുവരിയിൽ വമ്പൻ ഒ. ടി. ടി റിലീസുകൾ, ഈ സിനിമകൾ എത്തും

You might also like