ലൂസിഫറിൽ ശബ്ദം മാത്രം , എമ്പുരാനിൽ പൃഥി വക റോളും : എമ്പുരാനിൽ ‘മണി’യായി മണിക്കുട്ടൻ

Manikuttan as Mani in Empuraan Movie : മോളിവുഡ് സിനിമ ലോകത്തിന്റെ തലവര മാറ്റുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്ന ചിത്രമാണ് പ്രിത്വിരാജ് സംവീധാനം ചെയ്യുന്ന മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. നേരത്തെ 250കോടിയിൽ അധികം കളക്ഷൻ നേടിയ ലൂസിഫർ സെക്കന്റ്‌ പാർട്ട് ആയി എത്തുന്ന എമ്പുരാൻ വിശേഷങ്ങൾ ഓരോ ദിവസവും പങ്കിടുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.

18 ദിവസം കൊണ്ട് മുപ്പത്തിയാറ് എമ്പുരാൻ സിനിമ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുമെന്ന് അണിയറ പ്രവർത്തകർ ഇതിനകം അറിയിച്ചു കഴിഞ്ഞു. ഇപ്പോൾ പൃഥ്വിരാജ്–മോഹൻലാൽ ചിത്രമായ ‘എമ്പുരാനിലെ’ മുപ്പതാമത്തെ ക്യാരക്ടർ പോസ്റ്റർ വന്നിരിക്കുകയാണ്. ഇതിനകം തന്നെ എല്ലാവരിലും സർപ്രൈസ് സൃഷ്ടിക്കുകയാണ് ഈ കഥാപാത്രം.എമ്പുരാനിലെ നടൻ മണിക്കുട്ടന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ ചർച്ചാവിഷയമായി മാറുന്നത്.

മണികുട്ടൻ എന്നൊരു പേരുള്ള കഥാപാത്രമായി തന്നെയാണ്നടൻ മണികുട്ടൻ എമ്പുരാനിൽ എത്തുന്നത്.എമ്പുരാന്റെ വിശേഷങ്ങളും തന്റെ റോൾ കുറിച്ചും മണികുട്ടൻ സംസാരിക്കുന്ന വീഡിയോ പങ്കിടുകയാണ് അണിയറ പ്രവർത്തകർ.നേരത്തെ ലൂസിഫറിൽ ഡബ്ബിങ് ചെയ്യാൻ എത്തിയ മണികുട്ടന് എമ്പുരാൻ സിനിമയിൽ ഒരു റോൾ നൽകുമെന്ന് സംവീധായകനായ പ്രിത്വിരാജ് വാക്ക് പറഞ്ഞതും അദ്ദേഹം അത് പാലിച്ചതും മണികുട്ടൻ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

“എന്തടാ, ലൂസിഫറിൽ ഡബ്ബ് ചെയ്തവരൊക്കെ എമ്പുരാൻ സിനിമക്ക് വേണ്ടി പ്രമോഷനായി വന്നിരിക്കുന്നോയെന്നാണോ നിങ്ങൾ വിചാരിക്കുന്നത്.ലൂസിഫറിൽ എന്റെ ശബ്ദം മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ എമ്പുരാനിൽ എന്റെ സാന്നിധ്യവുമുണ്ട്.ലൂസിഫറിൽ ഡബ്ബ് ചെയ്യാൻ രാജു എന്നെ വിളിച്ചിരുന്നു. തിരുവനന്തപുരം ഭാഷ ഞാൻ നന്നായി കൈകാര്യം ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം എന്റെ ഡബ്ബിങ് ഇഷ്ടമായി, അന്നേ എനിക്ക് എമ്പുരാനിൽ ഒരു റോൾ തരുമെന്ന് പറഞ്ഞതാണ്. രാജു വാക്ക് പാലിച്ചു, അതാണ്‌ എനിക്ക് ഇത്ര മികച്ച റോൾ കിട്ടാൻ കാരണം.എമ്പുരാനിൽ ഞാൻ ചെയ്യുന്ന കഥാപാത്രം പേരും മണിക്കുട്ടനെന്ന് തന്നെയാണ് “താരം സന്തോഷം വിശദമാക്കി.

Also Read :Ponman Movie | “ചിത്രത്തിന് സ്പെഷ്യൽ അഭിനന്ദനവുമായി വിക്രം “ഫോണിൽ വിളിച്ചു സൂപ്പർ താരം

You might also like