ജോർജ് കുട്ടിയുടെ കഥയുമായി വീണ്ടും വരുന്നു, ദൃശ്യം 3 വരുന്നു :പ്രഖ്യാപിച്ചു മോഹൻലാലും ജിത്തു ജോസഫും
Mohanlal announces ‘Drishyam 3’ : മലയാള സിനിമ ലോകത്തിന്റെ തലവര തന്നെ മാറ്റിയ ചിത്രങ്ങളിൽ ഒന്നാണ് ജിത്തു ജോസഫ് സംവീധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം. ദൃശ്യം ഒന്നാം ഭാഗത്തിന്റെ വമ്പൻ വിജയം പിന്നാലെ എത്തിയ ദൃശ്യം രണ്ട് ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാകും ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം എത്തുകയെന്നുള്ള ചോദ്യം എന്നും സോഷ്യൽ മീഡിയയിൽ ഉയരാറുണ്ട്. ദൃശ്യം മൂന്നാം ഭാഗം എത്തുമെന്ന് ലാലേട്ടൻ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനവുമായി എത്തുകയാണ് അണിയറ പ്രവർത്തകർ തന്നെ.

ദൃശ്യം മൂന്നാം ഭാഗം സ്ക്രിപ്റ്റ് അടക്കം ഉറപ്പിച്ചു കൊണ്ട് ദൃശ്യം മൂന്നാം ഭാഗം എത്തുമെന്ന് തീർത്തു പറയുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ സംവീധായകനായ ജിത്തു ജോസഫും മോഹൻലാലും.ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്.
2013-ൽ ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് മലയാളത്തിന്റെ സ്വന്തം മോഹൻലാലും മീനയും അഭിനയിച്ച ചിത്രം നേടിയത് വമ്പൻ സ്വീകാര്യതയാണ്. കളക്ഷൻ നേട്ടത്തിൽ പുത്തൻ റെക്കോർഡ്സ് സൃഷ്ടിച്ച ദൃശ്യം ഒന്നാം ഭാഗം ശേഷം 2021 ലാണ് ദൃശ്യം ദി റിസംഷൻ എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്. ഡയറക്ട് ഒ. ടി. ടി റിലീസായി എത്തിയ ചിത്രം ഇന്ത്യ ഒട്ടാകെ ചർച്ചാവിഷയമായി. ഈ സസ്പെൻസ് ചിത്രത്തിന്റെ മൂന്നാം ഭാവത്തിൽ എന്താകും ജിത്തു ജോസഫ് ഒളിപ്പിച്ചു വെച്ചേക്കുന്നതെന്നാണ് സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത്.
Also Read :ലൂസിഫറിൽ ശബ്ദം മാത്രം , എമ്പുരാനിൽ പൃഥി വക റോളും : എമ്പുരാനിൽ ‘മണി’യായി മണിക്കുട്ടൻ