ഫീൽ ഗുഡ് ഡ്രാമ അല്ല, ദൃശ്യം പോലെ ഇതും ത്രില്ലറോ? സസ്പെൻസ് ഒളിപ്പിച്ചു” തുടരും ” ട്രൈലർ
Thudarum Mohanlal Movie Trailer : മലയാളത്തിന്റെ മോഹൻലാൽ തന്നെയാണ് കഴിഞ്ഞ കുറച്ചു അധികം ദിവസങ്ങളായി ഇന്ത്യ ഒട്ടാകെ ചർച്ചാവിഷയം. എമ്പുരാൻ നാളെ റിലീസ് ആയി തിയേറ്ററുകളിൽ ഒന്നാകെ ലോകമോട്ടാകെ എത്തുമ്പോൾ ആവേശത്തിലും അതുപോലെ എന്താകും സ്റ്റീഫൻ ഒളിപ്പിക്കുന്ന സസ്പെൻസുകൾ എന്നുള്ള ആകാക്ഷയിലുമാണ് മോഹൻലാൽ ആരാധകരും അതുപോലെ സിനിമ പ്രേമികളും.
എന്നാൽ ഇപ്പോൾ എമ്പുരാൻ റിലീസ് ദിനത്തിന്റെ തലേന്ന് മറ്റൊരു സന്തോഷം ലഭിച്ചിരിക്കുകയാണ് മോഹൻലാൽ ആരാധകർക്ക് അടക്കം എല്ലാവർക്കും.തരുൺ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ സിനിമയുടെ ട്രെയിലറാണ് സർപ്രൈസായി ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.ഫീൽ ഗുഡ് സിനിമ എന്ന് തോന്നിപ്പിച്ചു ആരംഭിക്കുന്ന ട്രൈലർ പിന്നീട് സിനിമ ഒരു സസ്പെൻസ് സ്വഭാവത്തിലേക്ക് വഴിമാറും എന്നുള്ള സൂചനയും നൽകുന്നുണ്ട്.
വിന്റേജ് മോഹൻലാലിനെ മനോഹരമായി കാണാൻ കഴിയുന്ന ട്രൈലർ എന്നാണ് എല്ലാവരുടെയും അഭിപ്രായം.വൈകാതെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന തരുൺ മൂർത്തി ചിത്രം യു എ സർട്ടിഫിക്കറ്റ് ആണ് നേടിയത് 2 മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം.മോഹൻലാൽ ഒപ്പം ജോഡിയായി ശോഭന ഒന്നിക്കുന്ന ഈ സിനിമക്ക് പ്രതീക്ഷകൾ ധാരാളമാണ്.
പത്തനംതിട്ട റാന്നിയിലെ ഒരു ടാക്സി ഡ്രൈവർ റോളിൽ മോഹൻലാൽ എത്തുന്ന സിനിമയിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റാണ്.സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നിങ്ങനെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ സിനിമകൾക്ക് ശേഷമാണു തരുൺ മൂർത്തി തുടരും സിനിമയുമായി എത്തുന്നത്.
Also Read :ലൂസിഫറിൽ ശബ്ദം മാത്രം , എമ്പുരാനിൽ പൃഥി വക റോളും : എമ്പുരാനിൽ ‘മണി’യായി മണിക്കുട്ടൻ