“എമ്പുരാൻ മേക്കിങ് വിവരിക്കുന്ന 90 മിനുട്ട് ഡോക്യുമെന്ററി വരും “തുറന്ന് പറഞ്ഞു പ്രിത്വിരാജ്

Prithviraj On Empuran Making : മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സുകുമാരൻ സംവീധാനം ചെയ്ത എമ്പുരാൻ സിനിമ ഇതിനകം തന്നെ ഇന്ത്യ ഒട്ടാകെ ചർച്ചാവിഷയമായി മാറി കഴിഞ്ഞു. March27 ന് ലോകം ഒട്ടാകെ തിയേറ്റർ റിലീസായി എത്തിയ ചിത്രം പ്രമേയം കൊണ്ട് ഇതിനകം തന്നെ രാഷ്ട്രീയ കക്ഷികൾ അടക്കം വിമർശനത്തിന് വിധേയമാകുമ്പോൾ കളക്ഷൻ നേട്ടങ്ങളിലും എമ്പുരാൻ പുത്തൻ ചരിത്രം സൃഷ്ടിക്കുകയാണ്. ബോക്സോഫീസ് കളക്ഷൻ റെക്കോർഡ്സിൽ മലയാളത്തിലെ തന്നെ പുത്തൻ ചരിത്രമായി എമ്പുരാൻ മാറി കഴിഞ്ഞു.

എന്നാൽ വിവാദങ്ങൾക്ക് ഇടയിൽ സിനിമയുമായി ബന്ധപ്പെട്ടു സംവീധായകനായ പ്രിത്വിരാജ് ദിവസങ്ങൾ മുൻപ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുക്കുന്നത്.2019ൽ റിലീസ് ചെയ്ത ലൂസിഫർ രണ്ടാം ഭാഗമായി എത്തിയ എമ്പുരാൻ സിനിമയുടെ ഷൂട്ടിങ് ദിനങ്ങൾ അടക്കം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്ന് പലതവണ വ്യക്തമാക്കിയിട്ടുള്ള പൃഥ്വിരാജ് എമ്പുരാന്റെ മേക്കിങ്ങിനെക്കുറിച്ച് പറയുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിർമിക്കാൻ ആലോചനയുണ്ടെന്ന് വ്യക്തമാക്കുകയാണ്.ബുക്ക് മൈ ഷോക്ക് സിനിമ റിലീസ് ചെയ്യുന്നതിന് മുൻപായി നൽകിയ ഇന്റർവ്യൂയിലാണ് പ്രിത്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.ഡോക്യുമെന്ററി, തന്റെയൊരു ആഗ്രഹമാണെന്ന് പ്രിത്വിരാജ് തുറന്നു പറഞ്ഞു.

“മാസങ്ങൾ നീണ്ടുനിന്ന എമ്പുരാൻ ഷൂട്ടിംഗ് ഏറെ വെല്ലുവിളികൾ നിറഞ്ഞത് തന്നെയായിരുന്നു.നാലിൽ അധികം രാജ്യങ്ങളിലായിട്ടാണ് എമ്പുരാൻ ഷൂട്ട് ചെയ്തത്, കൂടാതെ ഒൻപതോളം വ്യത്യസ്‌ത സ്ഥലങ്ങളിൽ എമ്പുരാൻ സിനിമയുടെ ഷൂട്ടിങ് നടന്നു. ഓരോ സ്ഥലത്തും വ്യത്യസ്ത അനുഭവം.അതിനാൽ തന്നെ അവസരം ലഭിച്ചാൽ എമ്പുരാന്റെ മേക്കിങ് കുറിച്ച് പറയുന്ന 90 മിനിറ്റ് ദൈർഖ്യമുള്ള ഡോക്യുമെന്ററി, അതെന്റെ ആഗ്രഹമാണ്”പ്രിത്വിരാജ് ആഗ്രഹം വ്യക്തമാക്കി.

“ഒരുപാട് പുതിയ ഫിലിം മേക്കേർസിന് അടക്കം ഈ ഒരു ഡോക്യുമെന്ററി സഹായകമാകുമെന്ന് ഞാൻ കരുതുന്നു.അവര്‍ക്ക് ആ ഡോക്യുമെന്ററി കണ്ട് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനാകും. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ഒരു സിനിമ മേക്കിങ് സമയം ചെയ്യാതെ യിരിക്കാമെന്നെല്ലാം മനസിലാക്കാം. അതാണ് എന്റെ ആഗ്രഹവും”സംവീധായകൻ പ്രിത്വിരാജ് തുറന്ന് പറഞ്ഞു

Also Read : ഫീൽ ഗുഡ് ഡ്രാമ അല്ല, ദൃശ്യം പോലെ ഇതും ത്രില്ലറോ? സസ്പെൻസ് ഒളിപ്പിച്ചു” തുടരും ” ട്രൈലർ

You might also like