ലൂസിഫറിൽ നിന്നും ഒരുപാട് മികച്ചതാണ് എമ്പുരാൻ,രണ്ട് മൂന്നുപേർ എവിടെയെങ്കിലും നിന്ന് കുരച്ചാലൊന്നും പൃഥ്വിരാജ് ഒറ്റപ്പെടില്ല :പിന്തുണ പ്രഖ്യാപിച്ചു നടി ഷീല

Actress Sheela Words On Empuran : എമ്പുരാൻ സിനിമയുടെ റിലീസ് മലയാള ചലച്ചിത്ര ലോകം ഒന്നാകെ കാത്തിരുന്നതാണ്.ലൂസിഫർ സെക്കന്റ്‌ പാർട്ടായി എത്തിയ എമ്പുരാൻ ചിത്രം പാൻ ഇന്ത്യ റിലീസ്സായി എത്തി കളക്ഷൻ നേട്ടങ്ങളിൽ അടക്കം പുത്തൻ ചരിത്രം സൃഷ്ടിച്ചു. മോളിവുഡ് സിനിമ ചരിത്രത്തിലെ തന്നെ അതിവേഗ 200 കോടി കളക്ഷനിലേക്ക് എത്തിയ എമ്പുരാൻ സൃഷ്ടിച്ച വിവാദവും ചെറുതല്ല. എമ്പുരാൻ സിനിമ റീ എഡിറ്റ്‌ അടക്കം വിവാദങ്ങളിൽ ഇപ്പോൾ അഭിപ്രായവുമായി എത്തുകയാണ് നടി ഷീല.

എമ്പുരാൻ വിവാദത്തിൽ നടി ഷീല പറയുന്നത് ഇപ്രകാരം “മാങ്ങയുള്ള കല്ലിലെ ആളുകൾ കല്ല് എറിയുള്ളൂ. എന്തിനാണ് സിനിമ റീ എഡിറ്റ്‌ ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.റീ എഡിറ്റ്‌ തന്നെയാണ് എമ്പുരാൻ സിനിമയുടെ ഏറ്റവും വലിയ മാർക്കറ്റിംഗ്. വേറെ മോശം ചിന്തകൾ ഇല്ലാതെ പ്രിത്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ, സിനിമയെ കുറിച്ചു ആളുകൾ കൂടുതൽ സംസാരിക്കും അനുസരിച്ചു അത് സിനിമക്കാണ് ഗുണം “.

“എമ്പുരാൻ പോലൊരു വലിയ സിനിമ മലയാളത്തിൽ സംഭവിച്ചതിൽ നമ്മൾ അഭിമാനിക്കണം.ഞാൻ സിനിമ കണ്ടതാണ്. നല്ല സിനിമയാണ് എമ്പുരാൻ. രാഷ്ട്രീയം അടക്കം സംസാരിക്കുന്ന എമ്പുരാൻ സിനിമ കൊള്ളില്ലെന്ന് പറയുന്നത് ശരിയല്ല.ഒരു സിനിമ നടക്കുമ്പോൾ എത്ര ആളുകൾക്കാണ് ജോലി കിട്ടുന്നത്. ഒരൊറ്റ വാക്കിൽ കൊള്ളില്ലെന്ന് പറയുന്നത് തെറ്റാണ് “നടി ഷീല അഭിപ്രായം തുറന്ന് പറഞ്ഞു.

“ഗ്രാമങ്ങൾ തോറും സിനിമ ഹൌസ്ഫുൾ ആയി ഓടുകയാണ്. ഇവർ അത് കൊള്ളില്ലെന്ന് പറയുമ്പോൾ അത് സിനിമക്ക് കിട്ടുന്ന ഫ്രീ പബ്ലിസിറ്റി തന്നെയാണ്.അങ്ങനെയൊന്നും പ്രിത്വിരാജിനെ ഒറ്റപ്പെടുത്താനാകില്ല “നടി ഷീല എമ്പുരാൻ ടീമിന് പിന്തുണ പ്രഖ്യാപിച്ചു

Also Read : “എമ്പുരാൻ മേക്കിങ് വിവരിക്കുന്ന 90 മിനുട്ട് ഡോക്യുമെന്ററി വരും “തുറന്ന് പറഞ്ഞു പ്രിത്വിരാജ്

You might also like