എമ്പുരാനിലും ഇവർ അച്ഛനും മകനും, കൗതുക നേട്ടം സ്വന്തമാക്കി ആന്റണി പെരുമ്പാവൂരും മകനും :ക്യാരക്ടർ പോസ്റ്റർ പുറത്ത്
Empuran Movie Update : എമ്പുരാൻ സിനിമ തന്നെയാണ് ഇപ്പോഴും ചലച്ചിത്ര പ്രേമികളിൽ ചർച്ചാവിഷയം. വമ്പൻ ഹൈപ്പിൽ എത്തിയ ചിത്രം സൃഷ്ടിച്ച വിവാദങ്ങൾ അലയൊലികൾ അവസാനിക്കുന്നില്ല എങ്കിലും കളക്ഷൻ നേട്ടങ്ങളുമായി എമ്പുരാൻ തിയേറ്റർ റൺ തുടങ്ങുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങൾ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിടുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ പുറത്തുവിട്ട ഒരു ക്യാരക്ടർ പോസ്റ്ററാണ് ചർച്ചയായി മാറുന്നത്.ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചിത്രത്തിൽ ഒരു കാമിയോ എൻട്രിയായി മാത്രമാണ് ആശിഷ് ജോ ആന്റണിയുടെ ക്യാരക്ടര്‍ എത്തിയത് എങ്കിലും എമ്പുരാൻ ശേഷം വരുന്ന ലൂസിഫർ മൂന്നാമത്തെ ഭാഗത്തിൽ ഈ കാരക്റ്റർ കൂടുതൽ സാന്നിധ്യം അറിയിക്കുമെന്ന് തന്നെയാണ് സൂചന.ആന്റണി റാവുത്തർ എന്ന കഥാപാത്രത്തെയാണ് എമ്പുരാൻ ചിത്രത്തിൽ ആന്റണി പെരുമ്പാവൂർ മകൻ ആശിഷ് ജോ ആന്റണി അവതരിപ്പിച്ചത്.
അതേസമയം കൗതുകമുള്ള ഒരു കാര്യം കൂടി ഇപ്പോൾ ആശിഷ് ജോ ആന്റണിയുടെ ക്യാരക്ടര്‍ പോസ്റ്റർ പുറത്തുവന്നത് പിന്നാലെ കണ്ടെത്തുകയാണ് സിനിമ ഫാൻസ്.ആന്റണി പെരുമ്പാവൂർ അവതരിപ്പിച്ച ഡാനിയൽ റാവുത്തർ എന്ന കഥാപാത്രത്തിന്റെ മകനായാണ് ആന്റണി റാവുത്തർ. അതായത് അച്ഛനും മകനും സിനിമയിലും അവതരിപ്പിക്കുന്നത് അച്ഛൻ മകൻ റോൾ തന്നെ.ഓൺ സ്ക്രീനിൽ അച്ഛനും മകനുമായി ആന്റണി പെരുമ്പാവൂരും മകനും എത്തുന്നത് അപൂർവ്വത കൂടിയാണ്.
നിലവിൽ റിലീസ് ചെയ്ത് പത്താം ദിനത്തിൽ മോളിവുഡ് ചരിത്രത്തിലെ തന്നെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി മാറുകയാണ് എമ്പുരാൻ.