ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം സിനിമയിൽ അഭിനയിക്കില്ല , ധീര നിലപാട് പ്രഖ്യാപിച്ചു വിൻസി അലോഷ്യസ് ,കയ്യടിച്ചു സോഷ്യൽ മീഡിയ
Vincy Aloshious Latest Announcement : ലഹരി ഉപയോഗിക്കുന്ന ആളുകൾക്ക് ഒപ്പം ഇനി ഒരിക്കലും തന്റെ ജീവിതത്തിൽ സിനിമ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു നടി വിൻസി അലോഷ്യസ്.തന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവർ ആരേലും സിനിമ ഭാഗമായിട്ടുണ്ടെങ്കിൽ അവർക്ക് ഒപ്പം സിനിമ ചെയ്യില്ലയെന്നാണ് വിൻസി നിലപാട് ശക്തമായി വിശദമാക്കിയത്.കഴിഞ്ഞ ദിവസം കെസിവൈഎം എറണാകുളം അങ്കമാലി മേജർ അതിരൂപത 67ാം പ്രവർത്തനവർഷം, പള്ളിപ്പുറം പള്ളിയിൽ ഉദ്‌ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കവേയാണ് നടി ധീരമായ തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം ടെലിവിഷൻ റിയാലിറ്റി ഷോകളിൽ കൂടി ബിഗ്സ്ക്രീനിലെത്തി ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് വിൻസി അലോഷ്യസ്,മഴവിൽ മനോരമയിലെ നായിക നായകന്‍ എന്ന ഷോയിലൂടെയാണ് താരം മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയത്.2019ല്‍ പുറത്തിറങ്ങിയ ‘വികൃതി’ എന്ന മലയാളം ചിത്രത്തിലൂടെയാണ് വിന്‍സി സിനിമയിലേക്ക് എത്തുന്നത്. ശേഷം “കനകം കാമിനി കലഹം” ‘ഭീമന്റെ വഴി’, ‘ജന ഗണ മന’ എന്നീ ചിത്രങ്ങളില്‍ കൂടി താരം പ്രധാന റോളുകൾ കൈകാര്യം ചെയ്തു.താരം ഈ ധീരമായ നിലപാടിനും വാക്കുകൾക്കും കയ്യടിക്കുകയാണ് സോഷ്യൽ മീഡിയയും സിനിമ ആരാധകരും.
“ഇവിടെ പരിപാടി ഉദ്ഘാടനം ചെയ്യുകയാണ് ഞാൻ. ലഹരി വിരുദ്ധ കാമ്പയിൻ കൂടിയാണ് ഈ പരിപാടി ലക്ഷ്യം. അതിനാൽ തന്നെ ഞാൻ ഇവിടെ ഇക്കാര്യം പറയുകയാണ്. ഒരുപക്ഷെ ഈ തീരുമാനം പ്രഖ്യാപിക്കുന്നത് കൊണ്ട് എനിക്ക് സിനിമകൾ നഷ്ടമായേക്കാം. എങ്കിലും ഞാൻ തീരുമാനം എടുക്കുകയാണ്.”വിൻസി വാക്കുകൾ വിശദമാക്കി.
“ഞാൻ ഈ തീരുമാനം പറയുകയാണ്.എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവർക്ക് ഒപ്പം, ഞാൻ ഇനി മുതൽ സിനിമകൾ ഒന്നും ചെയ്യില്ല. ഇതെന്റെ തീരുമാനമാണ്. ഞാൻ ഇത് പറഞ്ഞുകൊണ്ട് ചടങ്ങ് ഇവിടെ ഉദ്ഘാടനം ചെയ്യുകയാണ് “വിൻസി ധീര നിലപാട് വ്യക്തമാക്കി
Also Read : മാപ്പ് പറയേണ്ടത് പ്രിത്വിരാജ്, ഗുരുതര ആരോപണവുമായി വിവേക് ഗോപൻ