” ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കളും, അത് ഉപയോഗിക്കാതെ ജോലി ചെയ്യാൻ കഴിയാത്ത ടെക്നീഷൻമാരുമൊത്ത് ഇനി ഞാൻ സിനിമ ചെയ്യില്ല” നിലപാട് പ്രഖ്യാപിച്ചു അഭിലാഷ് പിള്ളൈ

Abhilash Pillai’s post : സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടയിൽ ഇക്കാര്യത്തിൽ ശക്തമായ നിലപാടുമായി നടനും സംവീധായകനുമായ അഭിലാഷ് പിള്ളൈ.തിരക്കഥാകൃത്ത് അഭിലാഷ് പിള്ള വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.സിനിമയാണ് എന്നും ലഹരിയെന്ന് പറയുന്ന അഭിലാഷ് പിള്ളൈ,സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം അടക്കം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലയെന്നും വ്യക്തമാക്കി.

ലഹരി ഉപയോഗിച്ചാൽ മാത്രമേ അഭിനയം വരികയുള്ളൂ എന്നുള്ള രീതിയിലുള്ള ആരുമായി ഇനി സിനിമയിൽ വർക്ക് ചെയ്യില്ലയെന്ന് തന്റെ നിലപാട് വിശദമാക്കുകയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അഭിലാഷ് പിള്ളൈ.

“എന്റെ നിലപാട്,സിനിമയാണ് എനിക്ക് ലഹരി അതല്ലാതെ സിനിമ ലൊക്കേഷനിലെ ലഹരിക്ക് കൂട്ടു നിൽക്കാൻ കഴിയില്ല,ആരെയും തിരുത്താൻ നിൽക്കുന്നില്ല ഇതിന്റെ അപകടം സ്വയം മനസ്സിലാക്കി തിരുത്തിയാൽ എല്ലാവർക്കും നല്ലത്. എന്റെ നിലപാട് ഞാൻ പറയുന്നു ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കളും, അത് ഉപയോഗിക്കാതെ ജോലി ചെയ്യാൻ കഴിയാത്ത ടെക്നീഷൻമാരുമൊത്ത് ഇനി ഞാൻ സിനിമ ചെയ്യില്ല” അഭിലാഷ് പിള്ളൈ ഇപ്രകാരം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ഇതിനകം വൻ സ്വീകാര്യതയാണ് ഈ നിലപാടിന് സിനിമ പ്രേമികളിൽ നിന്നും അടക്കം ലഭിക്കുന്നത്.

You might also like