ഇനി നിങ്ങൾ കുടുകുടാ ചിരിക്കാൻ തയ്യാറായിക്കോളൂ… ദേ എത്തി കോമഡി ഫാമിലി എന്റെർറ്റൈൻർ ചിത്രം “താനാരാ “.!!
New Malayalam Comedy Movie Thanaara: കുടുംബ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിക്കാൻ ചിരിബോംബുമായി ഒരു താനാരാ കൂട്ടുകെട്ട് എത്തുന്നു. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി നിർമാണം ചെയ്ത ചിത്രത്തിൽ കള്ളനായി എത്തുന്ന വിഷ്ണു ഉണ്ണി കൃഷ്ണനും, എംഎല്‍എയായി ഷൈന്‍ ടോം ചാക്കോയും നിറഞ്ഞു നിൽക്കുന്നു.
ഇരുവരും നല്ല പ്രകടനം തന്നെയാണ് പുറത്തെടുത്തിരിക്കുന്നത്. വ്യത്യാസമായ കഥ പശ്ചാത്തലത്തിൽ അരങ്ങേരുന്ന കോമഡി ചിത്രം വളരെ രസകരമായ ഒരു കഥാനന്തുവില്‍ മുഴുകി നിറചിരിയോടെ പ്രേക്ഷകന് ചിത്രം ആസ്വദിക്കാന്‍ കഴിയും. സത്യസന്ധനായ കള്ളനാണ് തങ്കച്ചന്‍. തനിക്ക് ഒരു വീട്ടില്‍ നിന്നും ആവശ്യമായ പണം ഒരു ബുക്കില്‍ കണക്ക് കൂട്ടി വച്ച് അത് മാത്രം കളവിന് കയറുന്ന വീട്ടില്‍ നിന്നും എടുക്കുന്ന സത്യസന്ധന്‍.

New Malayalam Comedy Movie Thanaara
അങ്ങനെ ഒരു ദിനം തങ്കച്ചന്‍ എത്തുന്നത് എംഎല്‍എ ആദര്‍ശ് ശ്രീവരാഹത്തിന്‍റെ ഫാം ഹൗസിലാണ്. എംഎല്‍എ ദില്ലിയില്‍ പോയി എന്ന ധാരണയിലാണ് തങ്കച്ചന്‍ എത്തുന്നത്. എന്നാല്‍ അവിടെ നടക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നത്. എംഎൽഎ ഷൈൻ ടോം ചക്കോയോടൊപ്പം ദീപ്തി സതി നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അജു വർഗീസ്, ചിന്നു ചന്ദിനി, സ്നേഹ ബാബു എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തീയറ്ററുകള്‍ ചിരി അരങ്ങുകളാക്കി മാറ്റുന്ന പല സംവിധായകൻ റാഫി സംവിധാനം നിർവഹിച്ച ചിത്രത്തിൽ വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
ഒപ്പം ഗോപി സുന്ദറിന്‍റെ ഗാനങ്ങളും ബിജിഎമ്മും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്റർടെയ്നർ പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ചിത്രത്തിന് നല്ല രീതിയിലുള്ള പ്രേക്ഷക പിന്തുണ ഇപ്പോൾ തന്നെ ലഭിക്കുന്നുണ്ട്. മികച്ച അഭിപ്രായമാണ് അണിയറ പ്രവർത്തകർക്ക് ലഭിക്കുന്നത്. ഷൈൻ ടോം ചാക്കോയും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് മികച്ച ഒരു ചിരി വിരുന്നു തന്നെയാണ് ഒരുക്കിയിരിക്കുന്നത്.