തങ്കം സാർ അവര്‍ തങ്കം !!17 വർഷമായി കൂടെയുള്ള ഡ്രൈവർക്ക് വിഷു സമ്മാനമായി വീട് നൽകി നടൻ ശ്രീനിവാസൻ
Actor Sreenivasan Vishu Gift to driver : പതിനേഴു വർഷത്തിൽ അധികമായി തന്റെ ഒപ്പം ഡ്രൈവറായിട്ടുള്ള ഷിനോജിന് വിഷു ദിനത്തിൽ പുത്തൻ വീട് വെച്ച് നൽകി നടൻ ശ്രീനിവാസൻ.പയ്യോളി സ്വദേശിയായ ഷിനോജാണ് പതിനേഴോളം വർഷമായി ശ്രീനിവാസൻ വാഹനം ഓടിക്കുന്നത്. തന്റെ സാരഥിയായ ഡ്രൈവർക്ക് ജീവിതത്തിലെ ആ മനോഹര സമ്മാനം നൽക്കുകയാണ് ഇപ്പോൾ ശ്രീനിവാസൻ.
ഇത്തവണത്തെ വിഷുദിനത്തിലായിരുന്നു ശ്രീനിവാസൻ സമ്മാനിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്. ശാരീരിക അവശതകൾ കാരണം, വിശ്രമത്തിലുള്ള ശ്രീനിവാസൻ പക്ഷെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തു.ശ്രീനിവാസൻ ഭാര്യ വിമല യാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
കണിക്കൊന്നപ്പൂക്കളുമായാണ് ശ്രീനിവാസനും കുടുംബവും എത്തിയത്. ശ്രീനിവാസൻ ഭാര്യ വിമല പാലുകാച്ചിയപ്പോൾ, എല്ലാവർക്കും വിഷു ആശംസകളും, വിഷു കൈനീട്ടവും നൽകി.
ഗൃഹപ്രവേശ ചടങ്ങിന് കുടുംബസമേതം സന്തോഷപൂർവ്വം എത്തിച്ചേരാനും നടൻ ശ്രീനിവാസൻ മറന്നില്ല.ശ്രീനിവാസനൊപ്പം ഭാര്യ വിമല, മകൻ ധ്യാൻ, മരുമകള്‍ അർപ്പിത, പേരക്കുട്ടി ആരാധ്യ സൂസൻ ധ്യാൻ എന്നിവരും ഗൃഹപ്രവേശ ചടങ്ങിന് എത്തിയിരുന്നു. സ്വന്തമായി കൃഷി ചെയ്തും അതില്‍ അഭിമാനം കണ്ടെത്തിയും ജൈവകൃഷിയുടെ മാഹാത്മ്യത്തെ കുറിച്ച് ജനങ്ങളെ ചടങ്ങുകളിൽ അടക്കം ബോധവാന്മാരാക്കിയും സിനിമയ്ക്ക് അപ്പുറത്ത് മറ്റൊരു ലോകം കൂടി ശ്രീനിവാസൻ നേരത്തെ കണ്ടെത്തുകയായിരുന്നു.അടുത്തിടെ ആപ്പ് കൈസേ ഹേ എന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലും നടൻ ശ്രീനിവാസൻ അഭിനയിച്ചിരുന്നു.