ലാൽ സാർ പെർഫോമൻസ് കണ്ടു ഞാൻ സ്തംഭിച്ചുപോയി ..എല്ലാവർക്കും നന്ദി : സ്പെഷ്യൽ വീഡിയോയുമായി നടി ശോഭന

Actress Shobhana Words : മറ്റൊരു മോഹൻലാൽ മാജിക്ക് കൂടി. ഇന്ന് റിലീസ് ചെയ്ത തരുൺ മൂർത്തി ചിത്രം തുടരും വൻ പ്രതികരണം നേടി കുതിപ്പ് തുടരുമ്പോൾ സിനിമയിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ശോഭന ഒരു സ്പെഷ്യൽ വീഡിയോയുമായി എത്തുകയാണ്. തുടരും സിനിമ ഒന്നാം ദിനത്തിൽ തന്നെ വൻ പോസിറ്റീവ് പ്രതികരണം നേടുന്ന സന്തോഷമാണ് നടി ശോഭന പങ്കുവെക്കുന്നത്.

“ബുക്ക് മൈ ഷോയിൽ.. അവസാന മണിക്കൂറിൽ 38000ലധികം ടിക്കറ്റുകൾ വിറ്റ് പോയിരിക്കുന്നു.. തുടരും എന്നുള്ള ചിത്രം..വളരെ ഏറെ സന്തോഷം. തുടരും ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ.മോഹൻ ലാൽ, സാറിന്റെ സിനിമയിലെ പെർഫോമൻസ് കണ്ടു ഞാനും തന്നെ ഏറെ സ്തംഭിച്ചു പോയി, കൂടുതൽ സ്പോയിലറുകൾ ഒന്നും ഞാൻ പറയുന്നില്ല.സംവീധായകൻ തരുൺ മൂർത്തിക്കും നിർമ്മാതാവ് രഞ്ജിത്തിനും ഏറെ അഭിനന്ദനങ്ങൾ “ശോഭന വീഡിയോയിൽ തന്റെ സന്തോഷം വിശദമാക്കി.

“ചിത്രം എല്ലാവരും കാണുക, എല്ലാവർക്കും നന്ദി.. തുടരും.. നല്ല ഒരു ഫാമിലി ഡ്രാമയാണ്,കൂടാതെ ചിത്രം ത്രില്ലറും കൂടിയാണ്. എല്ലാവരും വൈകാതെ കാണുമെന്നു വിശ്വസിക്കുന്നു” സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ശോഭന പറഞ്ഞു. 15 വർഷങ്ങൾ ഇടവേളക്ക് ശേഷമാണ് മോഹൻലാൽ – ശോഭന മലയാള സിനിമ എത്തുന്നത്.

അതേസമയം ത്രില്ലർ ഘടകങ്ങൾ അടക്കം ഉൾപ്പെടുത്തി കൊണ്ടുള്ള തരുൺ മൂർത്തി ചിത്രം “തുടരും ” മികച്ച പ്രേക്ഷക അഭിപ്രായമാണ് റിലീസ് ദിനത്തിൽ സ്വന്തമാക്കുന്നത്.പഴയ ലാലേട്ടനെ തരുൺ മൂർത്തി ഒരൊറ്റ പടത്തിൽ കൂടി തിരികെ തന്നുവെന്നാണ് കൂടുതൽ ആരാധകരും സോഷ്യൽ മീഡിയയിൽ അടക്കം കുറിക്കുന്നത്.

You might also like