ലാലേട്ടൻ ദി പെർഫോർമർ ഈസ് ബാക് : തുടരും റിവ്യൂ

Thudarum Movie Review : മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവീധാനം ചെയ്യുന്ന ചിത്രം, ” തുടരും ” റിലീസ് മുൻപ് വൻ ഹൈപ്പ് സൃഷ്ടിച്ചിരുന്നില്ല. ഒരു ഫാമിലി ഡ്രാമ എന്നുള്ള നിലയിൽ റിലീസ് ചെയ്ത ചിത്രം എന്നാൽ, ഇന്ന് റിലീസ് പിന്നാലെ നേടുന്നത് വൻ പ്രേക്ഷക സ്വീകാര്യത. പഴയ ലാലേട്ടനെ കണ്ട, ലാലേട്ടൻ ആക്ടിങ് മികവ് പരമാവധി ഉപയോഗിച്ച ഒരു ഫാൻ ബോയ് സംഭവം എന്നാണ് സിനിമയെ ആരാധകർ അടക്കം വിശേഷിപ്പിക്കുന്നത്.

മോഹൻലാൽ എന്നുള്ള നടനെ ഏത് രീതിയിലാണോ കാണാൻ എല്ലാവരും ആഗ്രഹിച്ചത്, അതിനുള്ള മനോഹര ഉത്തരമാണ് ” തുടരും “. തന്റെ മൂന്നാമത്തെ മാത്രം ചിത്രത്തിൽ മോഹൻലാൽ എന്നുള്ള നടനെ സംവീധായകൻ തരുൺ മൂർത്തി അവതരിപ്പിച്ച രീതിയാണ് എല്ലാവരും കയ്യടികൾ നൽകി സ്വീകരിക്കുന്നത്. ഫാമിലി ഡ്രാമയായി എത്തി ശേഷം ഫസ്റ്റ് ഹാഫോടെ അത്യന്തം ടെൻഷൻ ഭരിതമായ സാഹചര്യങ്ങളിൽ കൂടി കടന്നു പോകുന്ന ചിത്രം സിനിമ കാണുന്നവരെ എല്ലാം സീറ്റിൽ പിടിച്ചു ഇരിത്തുന്ന ത്രില്ലർ കൂടിയാണ്.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ജോഡിയായ മോഹൻലാൽ – ശോഭന ജോഡി 15 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമാണ് “തുടരും “.മോഹൻലാൽ, ശോഭന എന്നിവർക്കൊപ്പം ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, ഇർഷാദ്, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ, പ്രകാശ് വർമ്മ, അരവിന്ദ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആർ. സുനിലിനൊപ്പം സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ രചിച്ചത്. രജപുത്ര വിഷ്വൽ മീഡിയയിലൂടെ എം. രഞ്ജിത്താണ് ചിത്രം നിർമ്മിച്ചത്. ജേക്സ് ബിജോയ് ആണ് സിനിമയുടെ സംഗീതം ഒരുക്കിയത്.

You might also like