സത്യസന്ധമായി നിർമ്മിച്ച ഞങ്ങളുടെ സിനിമ.. ഇതൊരു അനുഗ്രഹം, സന്തോഷം!! പ്രേക്ഷക പ്രതികരണത്തിൽ സന്തോഷ പോസ്റ്റുമായി മോഹൻലാൽ

Mohanlal Words On Thudarum Movie succes : മലയാളികൾ സ്വന്തം മോഹൻലാൽ ഒരിക്കൽ കൂടി സിനിമ പ്രേമികൾക്കിടയിൽ ചർച്ചാവിഷയമായി മാറുകയാണ്. എമ്പുരാൻ സിനിമ റിലീസ് പിന്നാലെ സൃഷ്ടിക്കപ്പെട്ട വിവാദങ്ങൾക്ക് വിട, ഇത്തവണ” തുടരും” സിനിമയിലെ അഭിനയ മികവിനാൽ കയ്യടികൾ നേടുകയാണ് ലാലേട്ടൻ. ആ പഴയ ലാലേട്ടനെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ആരാധകരും.തന്റെ പുത്തൻ ചിത്രമായ “തുടരും ” റിലീസ് ദിനത്തിൽ തന്നെ സ്വന്തമാക്കിയ പ്രേക്ഷക ശ്രദ്ധക്കും അഭിനന്ദനങ്ങൾക്കും നന്ദി അറിയിച്ചു കൊണ്ട് എത്തുകയാണ് മോഹൻലാൽ.

സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടിയാണ് “തുടരും “നേടുന്ന മികച്ച അഭിപ്രായങ്ങൾക്കുള്ള നന്ദിയും സന്തോഷവും മോഹൻലാൽ വ്യക്തമാക്കിയത്.തരുൺ മൂർത്തി സംവീധാനം ചെയ്ത തുടരും,മോഹൻലാൽ – ശോഭന ജോഡി 15 വർഷങ്ങൾ ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ആദ്യ ദിനത്തിൽ തന്നെ സിനിമ എല്ലാത്തരം പ്രേക്ഷകരിൽ നിന്നും നേടുന്നത് വൻ പോസിറ്റീവ് അഭിപ്രായം തന്നെയാണ്.

മോഹൻലാൽ സോഷ്യൽ മീഡിയ കുറിപ്പ് കാണാം, വായിക്കാം

“തുടരും സിനിമയോടുള്ള സ്നേഹവും ഹൃദയംഗമമായ പ്രതികരണവും എന്നെ വളരെയധികം സ്പർശിക്കുകയും ശരിക്കും വിനീതനാക്കുകയും ചെയ്യുന്നു.ഓരോ സന്ദേശവും ഓരോ അഭിനന്ദനവും എനിക്ക് പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയാത്ത വിധത്തിൽ എന്നെ സ്പർശിച്ചു.ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടതിന്, ഇത്രയും കൃപയോടെ അതിനെ സ്വീകരിച്ചതിന് നന്ദി.

ഈ നന്ദി എന്റേത് മാത്രമല്ല. ഓരോ ഫ്രെയിമിലും അവരുടെ സ്നേഹവും പരിശ്രമവും ആത്മാവും നൽകി എന്നോടൊപ്പം ഈ യാത്രയിൽ സഞ്ചരിച്ച ഓരോ വ്യക്തിക്കും ഇത് അവകാശപ്പെട്ടതാണ്.രഞ്ജിത്ത് എം, തരുൺ മൂർത്തി, കെ ആർ സുനിൽ, ശോഭന, ബിനു പപ്പു, പ്രകാശ് വർമ്മ, ഷാജി കുമാർ, ജേക്സ് ബിജോയ്, ഞങ്ങളുടെ അസാധാരണ ടീം എന്നിവർക്ക് – നിങ്ങളുടെ കലാപരമായ കഴിവും അഭിനിവേശവും തുടരും സിനിമയെ അതാക്കി മാറ്റി.ഈ സിനിമ ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെ, എല്ലാറ്റിനുമുപരി, സത്യത്തോടെയാണ് നിർമ്മിച്ചത്.ഇത്ര ആഴത്തിൽ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാൾ കൂടുതലാണ്. അതൊരു യഥാർത്ഥ അനുഗ്രഹമാണ്.എന്റെ പൂർണ്ണഹൃദയത്തോടെ, നന്ദി.എപ്പോഴും സ്നേഹത്തോടെയും നന്ദിയോടെയും മോഹൻലാൽ “

You might also like