തലമുറകൾ നായകൻ മോഹൻലാൽ!!!തുടരും കാണാൻ എത്തി,എഴുപത് വയസ്സുള്ള അമ്മയും,5 വയസ്സുകാരി ആരാധികയും!! കാണാം വീഡിയോ

Different aged fans reactions on thudarum movie : മലയാള സിനിമക്ക് ഒന്നാകെ പുത്തൻ ഊർജ്ജം നൽകി കൊണ്ടാണ് മോഹൻലാൽ നായകനായി എത്തിയ തരുൺ മൂർത്തി ചിത്രം തിയേറ്ററുകളിൽ കുതിപ്പ് തുടരുന്നത്. ഏപ്രിൽ 25ന് റിലീസ് ചെയ്ത ചിത്രം ഇതിനകം തന്നെ സകല കളക്ഷൻ നേട്ടങ്ങളും തകർത്തു കൊണ്ടാണ് കുതിപ്പ് തുടരുന്നത്. നൂറു കോടി ക്ലബ് നേട്ടത്തിലേക്ക് കുതിപ്പ് തുടരുന്ന “തുടരും “സിനിമയെ എല്ലാ തലമുറയും ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ഫാമിലി ഡ്രാമ എന്നുള്ള നിലയിൽ എത്തിയ ‘തുടരും ‘സിനിമ എല്ലാവർക്കും ഇഷ്ടമാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. റിലീസ് ദിനത്തിൽ തന്നെ പോസിറ്റീവ് അഭിപ്രായം നേടിയ ചിത്രം പിന്നീട് ദിവസങ്ങളിൽ ഫുൾ തിരക്കിലാണ് തിയേറ്ററുകളിൽ റൺ ചെയ്തത്. സിനിമ കണ്ടു ഇറങ്ങുന്ന യുവ തലമുറ, പ്രായമുള്ള തലമുറ എല്ലാം മോഹൻലാൽ അഭിനയത്തെയും തുടരും സിനിമയെയും വാനോളം പുകഴ്ത്തുന്ന കാഴ്ച സോഷ്യൽ മീഡിയയിൽകാണാം.

കഴിഞ്ഞ ദിവസം സിനിമ കാണാൻ എത്തി, സിനിമ കണ്ടു ഇറങ്ങിയ 70 വയസ്സുകാരിയുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ആകെ ഹിറ്റായി മാറിയിരുന്നു.ഒറ്റക്ക് എത്തി സിനിമ കണ്ട 70കാരി വൃദ്ധ വാക്കുകൾ ആരാധകർ അടക്കം ഏറ്റെടുത്തു കഴിഞ്ഞു.”രണ്ട് ദിവസമായി ടിക്കറ്റ് കിട്ടാനില്ല.ടിക്കറ്റ് ബുക്ക് ചെയ്താണ് ഇപ്പോൾ എത്തിയത്. മോഹൻലാലിനെയും ശോഭനയെയും കാണാനാണ് സിനിമക്കായി വന്നത്. ഇനി എത്ര നാൾ ജീവനോടെ ഉണ്ടാകുമെന്ന് അറിയില്ല”അമ്മയുടെ വാക്കുകൾ വീഡിയോ വൈറലായി.

അതേസമയം മറ്റൊരു വൈറൽ വീഡിയോയായി മാറുന്നത്,അച്ഛനും ഒപ്പം സിനിമ കാണാനായി എത്തിയ ഒരു കുഞ്ഞു മോൾടെ വീഡിയോയാണ്.സിനിമ കണ്ട് കരഞ്ഞു കലങ്ങിയ കണ്ണുമായാണ് ആ കുട്ടി ഇരിക്കുന്നത്. മോഹന്‍ലാലിനെ എന്തിനാണ് പൊലീസ് പിടിക്കുന്നതെന്ന് കരഞ്ഞുകൊണ്ട് ആ കുട്ടി ചോദിക്കുന്നത് അടക്കം ഈ വീഡിയോയിൽ കാണാൻ കഴിയും.ഈ വീഡിയോകൾ മോഹൻലാൽ എന്നൊരു നടൻ റേഞ്ച് കാണിക്കുന്നതാണ് എന്നും ഫാൻസ്‌ അഭിപ്രായപ്പെടുന്നുണ്ട്.

You might also like