പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ റീ റിലീസിന് ഒരുങ്ങുന്നു.. കാത്തിരിപ്പോടെ ആരാധകർ..!

Paleri Manikyam Oru Paathira Kolapathakathinte Katha Re Release: 2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ പാതിരാ കൊലപാതകത്തിന്റെ കഥ പറഞ്ഞ മമ്മൂട്ടി ചിത്രം പാലേരി മാണിക്യം തിയ്യറ്ററുകളിൽ റീ റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിലെ താരരാജാവ് മമ്മൂക്ക ത്രിബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ ശ്വേത മേനോൻ, മൈഥിലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.

രഞ്ജിത്ത് സം‌വിധാനം നിർവഹിച്ച പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ ടി.പി. രാജീവൻ ഇതേ പേരിൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. മലയാളികൾക്കിടയിൽ ഇന്നും മറഞ്ഞു പോവാത്ത കൊലപാതക കഥ പറയുന്ന ഈ ചലച്ചിത്രം മൂന്നാം തവണയാണ് തിയ്യറ്ററിലെത്തിക്കുന്നത്.

Paleri Manikyam Oru Paathira Kolapathakathinte Katha Re Release

Paleri Manikyam Oru Paathira Kolapathakathinte Katha Re Release

സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്ത നിറഞ്ഞ കഥാപാത്രങ്ങളായി മമ്മൂക്ക നിറഞ്ഞാടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ചിത്രത്തിന് ഛായാഗ്രഹണം നൽകിയിരിക്കുന്നത് മനോജ് പിള്ളയാണ്. ഒപ്പം ശരത്, ബിജിബാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. മഹാ സുബൈർ ഏ വി അനൂപ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k അറ്റ്മോസ് പതിപ്പിന്റെ ഒഫീഷ്യൽ ട്രെയിലർ റിലിസാക്കി.

ചിത്രത്തിൽ മൈഥിലി,ശ്രീനിവാസൻ, സിദ്ദിഖ്,സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ,ശശി കലിംഗ, ദാമോദരൻ,വിജയൻ വി നായർ,ഗൗരി മുഞ്ജൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രം പല തവണകളായി ടെലിവിഷനിൽ കണ്ടിട്ടുണ്ടെങ്കിലും തിയറ്ററുകളിൽ മികച്ച ഒരു അനുഭവമായിരിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. ചിത്രം റീ റിലീസ് ചെയ്യുന്ന തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ ഉണ്ടാവും എന്ന് നമുക് ഉറപ്പിക്കാവുന്നതാണ്. ചിത്രം റീ റിലീസിന് എത്തുമ്പോൾ ഇത്തവണ തിയറ്ററുകളിൽ മികച്ച വിജയം കൈവരിക്കുമെന്നു ചിത്രത്തിൻറെ അണിയറ പ്രവർത്തകരും താരങ്ങളും ആരാധകരും ഉറച്ചു വിശ്വസിക്കുന്നു.

You might also like