വേറിട്ട കഥയുമായി ഒരു “പാലും പഴവും “കൂട്ടുകെട്ട്; ആദ്യമായി മലയാളത്തിൽ എ ഐ നായികയെ കൊണ്ടുവന്ന ചിത്രം..!
Malayalam Cinema Paalum Pazhavum New Updates: ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ നടി മീരാജാസ്മിനെ കേന്ദ്ര കഥാപാത്രമാക്കി, വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമിച്ച ചിത്രമാണ് “പാലും പഴവും”. പ്രായത്തിൽ താഴെയുള്ള യുവാവിനെ പ്രണയിക്കുന്ന യുവതിയുടെ കഥ പറയുന്ന ഈ ചിത്രം ഒരു കോമഡി ഫൺ കോൺടെന്റിൽ സിനിമയാണ്.
മലയാളി മനസ്സുകളിൽ എക്കാലത്തും നിറഞ്ഞു നിൽക്കുന്ന അഭിനേത്രി മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന കഥാപാത്രങ്ങളിൽ അരങ്ങു തകർക്കുന്ന ചിത്രത്തിന് സംവിധാനം നിർവഹിച്ചത് ഒ കെ പ്രകാശനാണ്. 33-കാരിയായ സുമിത്രയുടേയും 23-കാരനായ സുനിലിന്റെയും മനോഹരമായ പ്രണയമാണ് ചിത്രത്തിൻ്റെ പ്രമേയം. ഇരുവരുടേയും പ്രണയകഥ രസച്ചരടിൽ കോർത്ത് അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് നിർവഹിക്കുന്നത്.

Malayalam Cinema Paalum Pazhavum New Updates
കുടുംബത്തിനായി സ്വന്തം സ്വപ്നം ത്യജിക്കേണ്ടിവന്ന ഒരുപാട് സ്ത്രീകളുടെ പ്രതീകമാണ് സുമിത്ര. സ്വന്തമായി കഷ്ടപ്പെട്ടുനേടിയ ജോലിക്ക് പ്രവേശിക്കാൻ പോലും സാഹചര്യങ്ങൾ അവളെ അനുവദിക്കുന്നില്ല. മീരാ ജാസ്മിനാണ് സുമിത്രയായി വേഷമിട്ടിരിക്കുന്നത്. പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന സുമിത്രയുടെ ജീവിതത്തിലേയ്ക്ക് സുനിലിന്റെ കടന്നുവരവ്. പിന്നാലെയുണ്ടാകുന്ന പ്രണയവും രസകരമായ സംഭവങ്ങളുമാണ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്.
ഒപ്പം ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ,
പ്രണവ് യേശുദാസ്, ആർ ജെ സൂരജ് തുടങ്ങിയ താരങ്ങൾ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ – ഉദയ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.