തിയ്യറ്ററിൽ തരംഗമായി മാറി സ്ത്രീ 2; ഭാഗം 1 ഏറ്റെടുത്ത പ്രേക്ഷകർ ഭാഗം രണ്ടും കൈ വിട്ടില്ല..!
Stree 2 Movie Running Successfully In Theatres: 2018ല്‍ എത്തിയ ഹൊറര്‍ ചിത്രം ‘സ്ത്രീ’ യുടെ തുടര്‍ കഥയായി അമര്‍ കൗശിക് സംവിധാനം ചെയ്ത് തിയറ്ററിൽ കത്തികയറിയ ചിത്രം “സ്ത്രീ 2 ” റിലീസായി വെറും പത്തു ദിവസം പിന്നിടുമ്പോൾ ആഗോള തലത്തില്‍ നേടിയത് 504 കോടിയിലേറെയാണ്.
ബോക്‌സ് ഓഫീസില്‍ വന്‍ റെക്കോഡുകള്‍ സൃഷ്ടിച്ച് ശ്രദ്ധ കപൂറും രാജ് കുമാര്‍ റാവുവും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രം, 2024 ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍,നാഗ് അശ്വിന്‍- പ്രഭാസ് പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 ക്കുശേഷം രണ്ടാം സ്ഥാനത്തെത്തി റെക്കോർഡിട്ടു.സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയ്ക്കു പുറമേ മഡോക്ക് ഫിലിംസിന്റെ ഹൊറര്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമായ സ്ത്രീ 2 ഇന്ത്യയില്‍ നിന്ന് 360 കോടിയാണ് ഇതുവരെ നേടിയത്.

Stree 2 Movie Running Successfully In Theatres
ആഗസ്റ്റ് 15 ന്റെ റിലീസിനു ശേഷം തിയ്യറ്ററുകളിൽ തരംഗം സൃഷ്‌ടിച്ച ചിത്രത്തിൽ രാജ്കുമാര്‍ റാവുവിനും ശ്രദ്ധ കപൂറിനും പുറമെ അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒപ്പം യൂത്തിന്റെ ആവേശമായ തമന്നയും അക്ഷയ് കുമാറും വരുണ്‍ ധവാനും അതിഥി വേഷങ്ങളില്‍ എത്തുന്ന ചിത്രം കൂടിയാണിത്.
ചിത്രം പുറത്തിറങ്ങി ഇതുവരെ അഞ്ഞൂറ് കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 2023 ലാണ് സ്ത്രീ രണ്ടാം ഭാഗം വരുന്നത് ഒദ്യോഗികമായി അറിയിപ്പ് നൽകിയത്. സച്ചിൻ-ജിഗർ രചിച്ച സംഗീത സ്‌കോറും ജസ്റ്റിൻ വർഗീസ് അധിക സ്‌കോറിംഗും ഈ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം ജിഷ്ണു ഭട്ടാചാര്യയും എഡിറ്റിംഗ് ഹേമന്തി സർക്കാരും നിർവ്വഹിച്ചു. ചിത്രത്തിൻറെ ഒന്നാം ഭാഗം ഇഷ്ടപ്പെട്ടവരെ തീർച്ചയായും രണ്ടാം ഭാഗം ഇഷ്ടപെടും എന്ന് അണിയറ പ്രവത്തകർ അറിയിച്ചിരുന്നു. അതുപോലെ തന്നെ മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.