തരംഗമായി പാർവതി തിരുവോത്തിന്റെ പുത്തൻ ഓണം ചിത്രങ്ങൾ; താരത്തിന് ആശംസയുമായി നിരവധി ആരാധകർ..!
Parvathy Thiruvoth New Insta Post Goes Viral: യൂത്തിനിടയിൽ ആവേശമായി മാറിയ താരമാണ് പാർവതി തിരുവോത്ത്. 2006-ൽ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമാഭിനയരംഗത്തേക്ക് കടന്നുവന്ന താരത്തിന്റെ ആദ്യകാല സിനിമകളായ നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, ബാംഗ്ലൂർ ഡെയ്സ് എന്നിവ അഭിനയജീവിതത്തിലെ ആദ്യകാല ചുവടുവെപ്പുകൾക്ക് ഉദാഹരണമാണ്.
2015 ൽ റിലീസ് ചെയ്ത എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിനു ശേഷം ആരാധകർക്കിടയിൽ തരംഗമായി മാറിയ താരത്തിന്റെ സിനിമകൾ മാത്രമല്ല ഫൊട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.ഈ അടുത്തായി ചിൽ മൂഡിൽ ഗ്ലാമറസ് ലുക്കിൽ ഫിലിം ഫെയർ അവാര്‍ഡ് വേദിയില്‍ എത്തിയ പാർവ്വതി തിരുവോത്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ ചർച്ചയാക്കപ്പെട്ടിരുന്നു. പുതിയ ലുക്കിന് നേരിടേണ്ടി വന്നത് ഒട്ടനവധി വിമർശനങ്ങൾ കൂടിയാണ്. അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം വ്യത്യസ്തത പുലർത്തുന്ന താരം തന്റെ ഓരോ ലുക്കിലും വ്യത്യസ്ഥത നിലനിർത്തും.

Parvathy Thiruvoth New Insta Post Goes Viral
അത്തരത്തിൽ ഓണം ഔട്ട്ഫിട്ടിൽ താരം പങ്കുവെച്ച തന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയത്. കേരള സാരിക്കൊപ്പം റോസ് നിറത്തിലുള്ള ബ്ലൗസ് ആണ് താരം അണിഞ്ഞിരിക്കുന്നത്. മിനിമൽ മേക്കപ്പിൽ സിമ്പിൾ ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങൾക്കടിയിൽ വന്ന പ്രേക്ഷകരുടെ കമ്മെന്റുകളും ഏറെ ശ്രദ്ധേയമായി. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ മേഖല മൊത്തത്തിൽ കുരുക്കിലായിരിക്കുകയാണ്. പല പ്രമുഖ നടന്മാരേക്കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. ഈ സമയത്ത് പാർവതിയുടെ മനോധൈര്യത്തെ പ്രശംസിക്കുന്ന രീതിയിലായിരുന്നു കമെന്റുകൾ.
മലയാള സിനിമയിലെ നീചന്മാരുടെ യഥാർത്ഥ മുഖം പുറംലോകത്തെ അറിയിക്കാൻ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്ന് പോരാടിയ പാർവതി അഭിനന്ദനങ്ങൾ,അന്നും ഇന്നും ഒരേ നിലപാട് കരിയറിൻ്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ, തനിക്ക് അപകടം മാത്രമാണ് എന്നറിഞ്ഞിട്ടും നീതിയുടെ പക്ഷത്ത് നിൽക്കുന്ന ഈ ചങ്കുറപ്പുണ്ടല്ലോ, അത് അത്ര സാധാരണമല്ല. ഇതാണ് കോൺഫിഡൻസ്, സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടാകുമ്പോൾ ഇങ്ങനെ ആയിരിക്കും, നിങ്ങൾ ആയിരുന്നു ശെരി എന്ന് കാലം തെളിയിക്കുന്നു. എന്നിങ്ങനെയുള്ള കമ്മെന്റുകളിലൂടെയാണ് ആരാധകർ പാർവതിക്ക് പിന്തുണ അറിയിച്ചത്.