കോമഡി ആക്ഷൻ ഡ്രാമ ചിത്രം പടകുതിരയുടെ ചിത്രീകരണം ആരംഭിച്ചു; പത്രമുതലാളിയായി അജു വർഗീസും..!
Aju Vargheese New Movie Padakuthira Shooting Started: നന്ദകുമാർ എന്ന പത്രമുതലാളിയായി നടൻ അജു വർഗീസ് എത്തുന്ന ചിത്രം പടക്കുതിര’യുടെ ചിത്രീകരണം ആരംഭിച്ചു. മാബിൻസ് പ്രൊഡക്ഷൻസ്, ഫീൽ ഫ്‌ലൈയിംഗ് എൻറർടെയ്ൻമെൻറ്‌സ്, ഫ്രണ്ട്‌സ് ടാക്കീസ് എന്നീ ബാനറുകളിൽ ബിനി ശ്രീജിത്ത്, സായ് ശരവണൻ, മഞ്ജു ശിവാനന്ദൻ എന്നിവർ ചേർന്ന് കോമഡി ആക്ഷൻ ഡ്രാമയായി നിർമിക്കുന്ന ചിത്രത്തിന് നവാഗതനായ സാലോൺ സൈമനാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
നന്ദകുമാർ എന്ന പത്രമുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനായ നന്ദകുമാർ തൻറെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പേര് നശിപ്പിച്ചിരുന്നു. പിന്നീട് സ്ഥാപനത്തിലേക്ക് പുതുതായി രവിശങ്കർ എന്ന റിപ്പോർട്ടർ എത്തുന്നതും തുടർസംഭവങ്ങളും പ്രതിഭാതിക്കുന്ന ചിത്രത്തിന് ദീപു എസ് നായരും, സന്ദീപ് സദാനന്ദനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Aju Vargheese New Movie Padakuthira Shooting Started
ജിജു സണ്ണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, സിജാ റോസ്, ദിലീപ് മേനോൻ, നന്ദു, അഖിൽ കവലയൂർ, ജോമോൻ ജ്യോതിർ, ഷമീർ, കോട്ടയം രമേശ്, അരുൺ പുനലൂർ, സ്മിനു സിജോ, ഷെറിൻ സിദ്ധിഖ്, വിനീത് തട്ടിൽ, പിപി കുഞ്ഞികൃഷ്ണൻ, ദേവനന്ദ, കാർത്തിക് ശങ്കർ, തമിഴ് നടൻ വയ്യാപൂരി, ജെയിംസ് ഏലിയാ, ഷാജു ശ്രീധർ, അരുൺ കുമാർ, വിഷ്ണു, അരുൺ മലയിൽ, ക്ലെയർ ജോൺ, ബിബിൻ, വിനോദ് തുടങ്ങി വലിയ താരനിര ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
മലവാർടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ പുതുമുഖ നായകന്മാരിൽ ഒരാളായി കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അജു വർഗീസിന്റെ മലയാള സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഒട്ടനവധി സിനിമകളിൽ പ്രധാന വേഷത്തിൽ താരം പ്രത്യക്ഷ പെട്ടിരുന്നു. അജു വർഗീസിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും പടകുതിരിയിലെ നന്ദകുമാർ എന്ന പത്ര മുതലാളിയുടെ റോൾ.