“മാർക്കോയിൽ ഉണ്ണി കലക്കി “ഒ. ടി. ടിയിൽ എല്ലാ മലയാള സിനിമകളും കാണാറുണ്ട്!! വാനോളം പ്രശംസിച്ചു വിക്രം

Actor Vikram Words On Unni Mukundan Performance in Marco Movie : മാർക്കോ സിനിമയെയും നടൻ ഉണ്ണി മുഖുന്ദനെയും പ്രശംസിച്ചു തമിഴ് സൂപ്പർ സ്റ്റാർ വിക്രം. മാർക്കോ സിനിമയിൽ ഉണ്ണി മുഖുന്ദന്റെ പ്രകടനം കലക്കിയെന്ന് പറഞ്ഞ വിക്രം ഒ. ടി. ടി വന്നതിന് ശേഷം മലയാളം പടങ്ങൾ എല്ലാം താൻ കാണാറുണ്ടെന്നും വ്യക്തമാക്കി.

തന്റെ പുതിയ ചിത്രമായ “വീര ധീര സൂര”ന്റെ കേരള പ്രൊമോഷൻ ഭാഗമായി തിരുവനന്തപുരം എത്തിയ വിക്രം സിനിമയിലെ നടന്മാരായ സുരാജ് വെഞ്ഞാറമൂട്, എസ്. ജെ. സൂര്യ എന്നിവർക്കും ഒപ്പമാണ് മാധ്യമങ്ങളെയും ആരാധകരെയും എല്ലാം കണ്ടത്.സിനിമ പ്രേമികൾ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന വിക്രം സിനിമയാണ് “വീര ധീര സൂര’. എമ്പുരാൻ റിലീസ് ദിനമായ മാർച്ച്‌ 27നാണ് ഈ ചിത്രവും റിലീസ്.

“മാർക്കോയിലെ ഉണ്ണി മുകുന്ദൻ പ്രകടനം ശരിക്കും കലക്കി.നിലവിൽ മാർക്കോ പോലെ ആക്ഷൻ സീൻസുള്ള ഒരു ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെയില്ലെന്ന് പറയാം.മാളികപ്പുറ’ത്തിൽ അഭിനയിച്ച വളരെ ശാന്തനായ ഉണ്ണി മുകുന്ദനാണോ ഇത്രയും ബ്രൂട്ടലായി ‘മാർക്കോ’യിൽ അഭിനയിച്ചതെന്ന് ഞാൻ ഓർത്തു അത്ഭുതം തോന്നി ” നടൻ വിക്രം തുറന്ന് പറഞ്ഞു

“മലയാള സിനിമ ഇന്ന് വളരെ വലുതായി വളർന്ന് കൊണ്ടിരിക്കുകയാണ്. മാർക്കോ എനിക്ക് ഏറെ ഇഷ്ടമായി. ആവേശവും വളരെ അധികം ഇഷ്ടമായി.ഒ. ടി ടി വന്ന ശേഷം ഞാൻ ഏറെക്കുറെ എല്ലാ മലയാള സിനിമകളും കാണാറുണ്ട്. അടുത്തിടെ കണ്ട സിനിമകളാണ് രേഖാചിത്രം, പൊന്മാൻ എന്നിങ്ങനെ സിനിമകൾ.”വിക്രം വാചാലനായി. നേരത്തെ മലയാളം സിനിമകളിൽ കൂടി സിനിമ ലോകത്തേക്ക് എത്തിയ വിക്രം ഇന്ന് തെന്നിന്ത്യ ആകെ ആരാധകരുള്ള സൂപ്പർ സ്റ്റാർ നായകൻ തന്നെയാണ്.

Also Read : ലൂസിഫറിൽ ശബ്ദം മാത്രം , എമ്പുരാനിൽ പൃഥി വക റോളും : എമ്പുരാനിൽ ‘മണി’യായി മണിക്കുട്ടൻ

You might also like