തമിഴകത്തിന്റെ മനം കവർന്ന് മലയാളി പെൺകൊടി; താരം അന്ന ബെന്നിന്റെ വൈറൽ സോഷ്യൽമീഡിയ കുറിപ്പ്…!
Actress Anna Ben Insta Post Goes Viral: ശ്യാം പുഷ്ക്കർ തിരക്കഥയെഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന്, ഹെലനിലെ അഭിനയത്തിലൂടെ ആരാധകരുടെ ഇടയിൽ സ്ഥാനം പിടിച്ച താരമാണ് അന്ന ബെൻ. താരം തന്റെ പുതിയ വിശേഷങ്ങൾ എല്ലാം സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയും ചെയ്യാറുണ്ട്.
അത്തരത്തിൽ താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നടൻ സൂരിയെ കുറിച് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.എസ് വിനോദ് രാജിന്റെ സംവിധാനത്തിൽ ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രം “കൊട്ടുകാളി”യിൽ നടി അന്ന ബെന്നും, സൂരിയുമാണ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ ചിത്രത്തിൽ പ്രവർത്തിച്ചതിന്റെ അനുഭവവും തന്നെ കാസറ്റ് ചെയ്തതിലെ നന്ദിയുമാണ് കുറിപ്പിലൂടെ താരം പങ്കുവച്ചിരിക്കുന്നത്.

Actress Anna Ben Insta Post Goes Viral
താരം കുറിച്ചത് ഇപ്രകാരമാണ്, ഈ പ്രൊജക്ട് എനിക്ക് കൊണ്ടുവന്നതിന് ദൈവത്തോട് എന്നെന്നേക്കുമായി നന്ദിയുണ്ട്, മീനയെ എന്നിൽ കണ്ടതിന് സംവിധായകനോട് ഒരുപാട് സ്നേഹവും നന്ദിയും. പിഎസ് വിനോദ് രാജിനൊപ്പം പ്രവർത്തിക്കുന്നത് ഒരു സ്വപ്നമായിരുന്നുവെന്നും’ അന്ന കുറിച്ചു. ചിത്രത്തിന്‍റെ നിർമാതാവും നടനും കൂടിയ ശിവ കാർത്തികേയനും അന്ന നന്ദി പറഞ്ഞിട്ടുണ്ട്. ഒപ്പം സൂരിയുടെ കരിയറിലെ ഒരു പൊൻ തൂവലായി മാറാൻ പോകുന്ന കഥാപാത്രമാണ് ചിത്രത്തിലേത്.
അതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. എനിക്ക് ലഭിച്ച ഏറ്റവും മികച്ച സഹനടന്മാരിൽ ഒരാളായതിന് നന്ദി’ എന്നും ഒപ്പം ചെറുതും എന്നാൽ ശക്തമായ ഈ ചിത്രത്തിന് പിന്നിൽ നിരവധി പേരുകൾ ഉണ്ട്, നിങ്ങളോടെല്ലാം ഒരുപാട് നന്ദിയും സ്നേഹവുമുണ്ടെന്നും അന്ന കൂട്ടിച്ചേർത്തു. താരത്തിന്റെ പോസ്റ്റിനു നിരവധി ലൈക്കും കമന്റും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യയിൽ തന്നെ ഏറെ ആരാധകരുള്ള ഒരു താരം കൂടിയാണ് ഇപ്പോൾ അണ്ണാ ബെൻ.