മകൻ പിറന്നതിനു ശേഷം ആദ്യത്തെ ആഘോഷം ; ഓണം കളർ ആക്കി അമല പോളും ഭർത്താവും.

Amala Paul And Family Onam Celebration: മകന്റെ ആദ്യ ഓണം കളർഫുൾ ഓണം ആക്കി ആഘോഷമാക്കിയിരിക്കുകയാണ് അമല പോൾ . വളരെ സന്തോഷത്തോടെ കുടുംബത്തിനോടൊപ്പം ഉള്ള ഫോട്ടോസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോസ് എല്ലാം വളരെ പെട്ടന്ന് തന്നെയാണ് വൈറൽ ആയതും.

മകൻ ജനിച്ചു കഴിഞ്ഞുള്ള ആദ്യത്തെ ഓണം എന്നുളള പ്രത്യേകതയും ഉണ്ട്. മകനെ ഫോട്ടോ ആദ്യം ആയിട്ടാണ് നടി പുറത്ത് വിടുന്നത്. ചുവപ്പ് നിറത്തിൽ ഗോൾഡൻ കസവ് വരുന്ന സാരിയാണ് അമല പോൾ ഉടുത്തിരുന്നത്. ഇതിന് ചേരുന്ന നിറത്തിൽ ഉള്ള വസ്ത്രം തന്നെയാണ് മകനും ഭർത്താവും ധരിച്ചിരുന്നത്. വളരെ അധികം ഭംഗിയുള്ള ഫോട്ടോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

Amala Paul And Family Onam Celebration

ഹൗസ് ബോട്ടിൽ വെച്ചാണ് താരം ഓണം ആഘോഷിച്ചത്. മകൻ ഇപ്പോൾ 3 മാസം പ്രായമാണ് ഉള്ളത്. ഇളൈ ഡയറീസ് എന്ന ഹാസ്റ്റാഗ് നൽകിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സഹോദരൻ അഭിജിത്ത് പോൾ ഭാര്യ അൽക്ക കുരിയൻ അമ്മ ആനീസ് പോൾ എന്നിവരുടെ ചിത്രവും നടി പങ്കുവെച്ചു.

Amala Paul And Family Onam Celebration

You might also like