പെപ്പേ ചിത്രം “കൊണ്ടൽ”ന്റെ ടീസർ പുറത്ത്… വ്യത്യസ്തമായ പ്രമേയത്തിന് കാത്ത് പ്രേക്ഷകർ..!
Antony Peppe New Movie Kondal Teaser Out Now: സിനിമ പ്രേമികളെ ത്രസിപ്പിക്കുന്ന കടൽ ആക്‌ഷൻ രംഗങ്ങളുമായി പെപ്പേ ചിത്രം കൊണ്ടലിന്റെ ടീസർ പുറത്തുവിട്ടു. ആദ്യം അങ്കമാലി ഡയറീസിലൂടെയും പിന്നീട് ആർ ഡി എക്സിലൂടെയും മലയാളികളുടെ ഇടയിൽ തരംഗമായി മാറിയ പെപ്പേ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ആന്റണി വർഗീസിനെ നായകനാക്കി അജിത് മാമ്പള്ളിയുടെ സംവിധാനത്തിൽ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റർസ് നിർമിക്കുന്ന ചിത്രത്തിന്റെ പുറത്തുവിട്ട ടീസറിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.
കടല്‍ സംഘര്‍ഷത്തിന്റെ കഥയുമായി എത്തുന്ന ‘കൊണ്ടല്‍’ സെപ്റ്റംബറിൽ തിയറ്ററിൽ പ്രദർശനമാരംഭിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകർ ഒരുപോലെ സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ എല്ലാവരും.

Antony Peppe New Movie Kondal Teaser Out Now
പേപ്പേയ്ക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും മുഖ്യ കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി.എന്‍.സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍.പി.എച്ച്,റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി തുടങ്ങിയ താരനിര മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യൂത്തിനിടയിൽ ആവേശമായി മാറിയ പേപ്പേ വേറിട്ട കഥാപാത്രത്തിലെത്തുന്ന ചിത്രം ആരാധകർക്കിടയിൽ കത്തിക്കേറുമെന്ന് ചിത്രത്തിന്റെ പുറത്തുവിട്ട ടീസർ വ്യക്തമാക്കുന്നു. ഇതിനോടകം താനെ ഒട്ടനവധി ആളുകളാണ് ചിത്രത്തിൻറെ ടീസർ കണ്ടിരിക്കുന്നത്. ഒപ്പം തന്നെ മികച്ച അഭിപ്രായം തന്നെയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്ക് ലഭിക്കുന്നത്.