ബറോസ് ഇനി ഒ.ടി.ടി ഭരിക്കും,റിലീസ് തീയതി പ്രഖ്യാപിച്ചു
Barroz OTT Release Date : മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആദ്യമായി സംവീധാനം ചെയ്ത ചിത്രമാണ് ബറോസ്.കഴിഞ്ഞ വർഷം ഡിസംബർ 25ന് ക്രിസ്തുമസ് ദിനത്തിൽ റിലീസ് ചെയ്ത ബറോസ് മലയാളം, തമിഴ്, തെലുങ്ക് അടക്കം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ്സായിട്ടാണ് എത്തിയത്.ഒറിജിനല്‍ 3 ഡിയില്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ തയ്യാറാക്കിയ ചിത്രം ആരാധകർ കയ്യടികളും സിനിമ ലോകത്തെ പ്രശംസയും നേടി.
ഇപ്പോൾ ബറോസ് ഒ. ടി. ടി സ്ട്രീമിങ് ആരംഭിക്കുന്ന സംബന്ധിച്ച അറിയിപ്പ് എത്തുകയാണ്.ഡിസംബർ 25ന് റിലീസ് ചെയ്ത ബറോസ് ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 22 മുതൽ ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ഹോട്സ്റ്റാർ അറിയിച്ചു. ഡിസ്‌നി ഹോട്സ്റ്റാറില്‍ ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ എത്തും.
47 വർഷത്തെ അഭിനയ ജീവിതത്തിലെ എക്സ്പീരിയൻസുമായി മോഹൻലാൽ ആദ്യമായി സംവീധാനം ചെയ്ത “ബറോസ് “ആദ്യത്തെ ദിനം റെക്കോർഡ് കളക്ഷൻ നേടിയിരുന്നു.’മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ അടിസ്ഥാനമാക്കിയാണ് ലാലേട്ടൻ ബറോസ് ഒരുക്കിയത്.
സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും കൈകാര്യം ചെയ്ത ബറോസ് ചിത്രം ഒ. ടി. ടിയിൽ എത്തുമ്പോൾ കൂടുതൽ സ്വീകാര്യത നേടുമെന്നാണ് ലാലേട്ടൻ ആരാധകരുടെയും പ്രതീക്ഷ.
Also Read :ഒ. ടി.ടിയിൽ സൂപ്പർ ഹിറ്റ് റിലീസുകൾ : “പണി, ഐ ആം കാതലൻ, റൈഫിൾ ക്ലബ് “എവിടെ കാണാം?