പ്രണയിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു പ്രണയകഥയുമായി ബിജു മേനോൻ ചിത്രം ‘കഥ ഇന്നുവരെ ‘ റിലീസിന് ഒരുങ്ങുന്നു..!

Biju Menon New Movie Katha Innuvare Releasing Soon: ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കഥ ഇന്നുവരെ’ സെപ്റ്റംബർ 20 ന് തിയറ്ററിൽ പ്രദർശനമാരംഭിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും കൂടെ ജോമോൻ ടി ജോൺ,ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ

ബിജുമേനോനും മേതിൽ ദേവികയുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയ ബന്ധങ്ങളെ കുറിച്ചുള്ള ഒരു ഫീൽ ഗുഡ് എൻ്റർടെയ്‌നറായാണ് കഥ ഇന്നുവരെ ബിൽ ചെയ്തിരിക്കുന്നത്. പ്രശസ്ത ക്ലാസിക്കൽ നർത്തകി മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമകൂടിയാണിത്.

Biju Menon New Movie Katha Innuvare Releasing Soon

Biju Menon New Movie Katha Innuvare Releasing Soon

എപ്പോഴെങ്കിലും ഒരു പ്രണയകഥ ഉണ്ടായിട്ടുള്ള എല്ലാവരോടും റിലേറ്റ് ചെയ്യപ്പെടുന്ന കഥ ഇന്നുവരെ, ജോമോൻ ടി ജോൺ, എഡിറ്റർ ഷമീർ മുഹമ്മദ്, വിഷ്ണു,കൃഷ്ണമൂർത്തി ഹാരിസ് ഡെസോം, പി ബി അനീഷ് എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ്. സെപ്റ്റംബർ 20 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചു.

ചിത്രത്തിൽ നിഖില വിമൽ, അനു മോഹൻ, അനുശ്രീ, ഹക്കിം ഷാജഹാൻ, സിദ്ദിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേഷ്, കൃഷ്ണ പ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You might also like