എമ്പുരാൻ ഞാൻ കാണില്ല, സത്യത്തെ വളച്ചൊടിക്കുന്ന സിനിമകൾ ജയിക്കില്ല : രാജീവ് ചന്ദ്രശേഖർ
BJP state president Rajeev Chandrasekhar announces he won’t watch the Malayalam movie Empuraan :ഇന്ത്യൻ സിനിമ ലോകം ഒന്നാകെ ആകാക്ഷപൂർവ്വം കാത്തിരുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ റിലീസ് പിന്നാലെ വിവാദങ്ങളിൽ കൂടിയാണ് മുന്നോട്ട് പോകുന്നത്. മാർച്ച് 27ന് റിലീസ് ചെയ്ത ചിത്രം കളക്ഷൻ നേട്ടങ്ങളിൽ അടക്കം ആദ്യത്തെ ദിനങ്ങളിൽ പുത്തൻ ചരിത്രം സൃഷ്ടിക്കുമ്പോൾ സിനിമയെ സംബന്ധിച്ച രാഷ്ട്രീയ വിമർശനവും ശക്തമാകുകയാണ്.
കേന്ദ്ര സർക്കാർ അടക്കം പലവിധ രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്ന അനേകം സീനുകളുള്ള ചിത്രം വൈകാതെ തന്നെ റീ സെൻസറിങ്ങിനു വിധേയമാകുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ കാണിക്കുന്ന കലാപദൃശ്യങ്ങളും കൂടാതെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമടക്കം 17 ഭാഗങ്ങളിൽ വൈകാതെ മാറ്റം വരുത്തുകയും ചിലപരാമർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്യും എന്നാണ് മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെഎമ്പുരാന്‍ റീ എഡിറ്റിങ്ങിൽ നടപടികളുണ്ടായെക്കും.
അതേസമയം എമ്പുരാൻ സിനിമ കാണില്ലെന്ന് പ്രഖ്യാപിച്ചു രംഗത്ത് എത്തുകയാണ് ഇപ്പോൾ ബി. ജി. പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.സത്യത്തെ വളച്ചൊടിച്ചു കൊണ്ട് നിർമിക്കുന്ന ചിത്രങ്ങൾ പരാജയപ്പെടുക തന്നെയാകും വിധിയെന്നും പുത്തൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.നേരത്തെ സിനിമ കാണുമെന്നുള്ള അഭിപ്രായം തിരുത്തി കൊണ്ടാണ് ഇപ്പോൾ കേരള ബി. ജി. പി സംസ്ഥാന അധ്യക്ഷൻ നിലപാട് വിശദമാക്കിയത്.
“ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.”സംസ്ഥാന അധ്യക്ഷൻ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
“ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല.ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണോ? – അതെ. “രാജീവ് ചന്ദ്രശേഖർ അഭിപ്രായം വിശദമാക്കി.
Also Read :ഫീൽ ഗുഡ് ഡ്രാമ അല്ല, ദൃശ്യം പോലെ ഇതും ത്രില്ലറോ? സസ്പെൻസ് ഒളിപ്പിച്ചു” തുടരും ” ട്രൈലർ