ഇടിപ്പടവുമായി പെപ്പെ വീണ്ടും എത്തുന്നു,”ദാവീദ് ” ഇനി സ്ക്രീനിലേക്ക് : ആന്റണി വര്‍ഗീസ് ചിത്രം ഫെബ്രുവരി 14ന് എത്തും
Daveed Movie Release Update : മലയാളത്തിൽ ആക്ഷൻ പടങ്ങൾ കൊണ്ട് എന്നും കയ്യടികൾ നേടിയിട്ടുള്ള താരമാണ് ആന്റണി വര്‍ഗീസ് പെപ്പെ.ആര്‍ഡിഎക്‌സ്, കൊണ്ടല്‍ അടക്കം അടുത്തിടെ ഇറങ്ങിയ പെപ്പെ ചിത്രങ്ങൾ വൻ കയ്യടി നേടിയിരുന്നു.ഇപ്പോൾ വീണ്ടും ഒരു ആക്ഷൻ ചിത്രവുമായി എത്തുകയാണ് ആന്റണി വര്‍ഗ്ഗീസ് പെപ്പെ.ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഫാമിലി ചിത്രം ദാവീദ് ഫെബ്രുവരി 14 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
ബോക്സിങ് പ്രധാന പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ഒരു ബോക്സർ റോളിൽ തന്നെയാണ് പെപ്പെ എത്തുന്നത്.സെഞ്ച്വറി മാക്സ്, ജോണ്‍ ആന്‍ഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോം ജോസഫ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ലിജോ മോളാണ് നായിക.
നേരത്തെ സിനിമക്കായി പെപ്പെ കഠിനമായ വർക്ക് ഔട്ട് അടക്കം ചെയ്യുന്നത് വാർത്തയായിരുന്നു. കൂടാതെ താരം സിനിമക്കായി ശരീരഭാരവും കുറച്ചിരുന്നു.അജു വര്‍ഗീസ്, ജെസ് കുക്കു, വിനീത് തട്ടില്‍, വിജയരാഘവന്‍, സൈജു കുറുപ്പ്, കിച്ചു ടെലസ് എന്നിവരാണ് ചിത്രത്തിലെ മറ്റുള്ള അഭിനേതാക്കൾ.71 ദിവസത്തോളം നീണ്ട ഷൂട്ടിംഗ് ശേഷമാണ് ദാവീദ് റിലീസ്സിന് എത്തുന്നത്.
Also Read :ബറോസ് ഇനി ഒ.ടി.ടി ഭരിക്കും,റിലീസ് തീയതി പ്രഖ്യാപിച്ചു