ഞങ്ങളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണ് ; കുഞ്ഞു രഹസ്യം വെളിപ്പെടുത്തി ദിയ കൃഷ്ണ.

Diya Krishna Revealed The Big Secret: നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും നടി അഹാനയുടെ സഹോദരിയുമാണ് ദിയ കൃഷ്ണ. ദിയയുടെ വിവാഹം കഴിഞ്ഞത് സെപ്റ്റംബർ 5 നായിരുന്നു.വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയിരുന്നു. കൃഷ്ണകുമാറിന്റെ കുടുംബം അവരുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് .

ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും വീഡിയോകളും യൂട്യൂബിൽ ചർച്ചയായിരുന്നു. രണ്ട് വർഷത്തെ പ്രണയ ജീവിതത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ദിയ തന്റെ യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ചർച്ചയാവുകയാണ്. ‘ഔർ ലിറ്റിൽ സീക്രട്ട് ‘ എന്ന അടികുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോയിൽ അശ്വിൻ ദിയക്ക് താലി ചാർത്തുന്ന രംഗങ്ങളാണുള്ളത്.

Diya Krishna Revealed The Big Secret

ഇരുവരുടെയും വിവാഹം നേരത്തെ തന്നെ കഴിഞ്ഞിരുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. സെപ്റ്റംബര്‍ 5 ന് നടന്നത് ഞങ്ങളുടെ ഒഫീഷ്യല്‍ മാര്യേജ് ആണെന്നും അതിനു മുൻപ് വിവാഹം നടന്നുവെന്നും വീഡിയോയിൽ നിന്നും മനസിലാക്കാം. “എന്ത് സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്പരം താങ്ങായി ഞങ്ങള്‍ രണ്ടു പേരും ഉണ്ടാവുമെന്ന് കഴിഞ്ഞ വര്‍ഷം വാക്ക് നൽകി. ലോകത്തിന് അറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണിത്”

Diya Krishna Revealed The Big Secret

ദിയ വീഡിയോക്കൊപ്പം കുറിച്ചു. ക്ഷേത്രത്തിൽ വെച്ച് ദിയയുടെ കഴുത്തില്‍ അശ്വിന്‍ താലി ചാര്‍ത്തുന്നതും,സിന്ദൂരമണിയിക്കുന്നതും വീഡിയോയിലുണ്ട്. “എത്ര ദൂരെ ആണെങ്കിലും ആരോടൊപ്പം ഉണ്ടെങ്കിലും കണ്ടു മുട്ടേണ്ടവർ കണ്ടു മുട്ടും” എന്നാണ് ഒരു ആരാധിക കമന്റ് ഇട്ടത്. ഈ ട്വിസ്റ്റ്‌ ആരും പ്രതീക്ഷിച്ചില്ലയെന്നാണ് മറ്റൊരാളുടെ കമന്റ്.

You might also like