മോളിവുഡ് ഇൻഡസ്ട്രി കളക്ഷനിലും എമ്പുരാൻ തന്നെ തമ്പുരാൻ, ഇൻഡസ്ട്രി ഹിറ്റായി എമ്പുരാൻ, അറിയിപ്പുമായി അണിയറ പ്രവർത്തകർ
Empuran Movie Became Industry Hit Of Malayalam : മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ ചിത്രം മറ്റൊരു കളക്ഷൻ റെക്കോർഡ് കൂടി സ്വന്തമാക്കി കുതിപ്പ് തുടരുന്നു.പൃഥ്വിരാജ് സംവീധാനം ചെയ്ത ചിത്രം മലയാളത്തിലെ ഏറ്റവും കൂടുതല് പണം വാരിയ ചിത്രമായി മാറി.ഇതോടെ മോളിവുഡ് ഇൻഡസ്ട്രിയിലെ കളക്ഷൻ നേട്ടത്തിലെ ഇൻഡസ്ട്രി ഹിറ്റായി എമ്പുരാൻ മാറി.
വമ്പൻ ഹൈപ്പിൽ പാൻ ഇന്ത്യ ലെവലായി എത്തിയ എമ്പുരാൻ മാർച്ച് 27നാണ് റിലീസ് ചെയ്തത്. റിലീസ് പിന്നാലെ സിനിമയിലെ ഉള്ളടക്കം സൃഷ്ടിച്ച വിവാദങ്ങളും രാഷ്ട്രീയ ആരോപണങ്ങളും, സിനിമയിലെ 20ലധികം സീൻസ് കട്ട് ചെയ്തുകൊണ്ട് റീ എഡിറ്റഡ് പതിപ്പ് ഇറക്കിയതും എല്ലാം കളക്ഷൻ നേട്ടത്തെയും ബാധിച്ചു. എങ്കിലും ഇതുവരെ 242 കോടി രൂപ നേടി ഇൻഡസ്ട്രി ഹിറ്റായിരിക്കുകയാണ് ഇപ്പോൾ ചിത്രം എമ്പുരാൻ.റിലീസ് ചെയ്തു പത്താം ദിനത്തിലാണ് എമ്പുരാൻ ഈ റെക്കോർഡ് കരസ്തമാക്കിയതെന്നാണ് ശ്രദ്ധേയം.
നേരത്തെ മഞ്ഞുമ്മൽ ബോയ്സ് 72 ദിവസംകൊണ്ട് നേടിയഎക്കാലത്തെയും റെക്കോർഡ് കളക്ഷൻ നേട്ടമാണ് എമ്പുരാൻ മുൻപിൽ വീണത്.മലയാളത്തിലെ സർവ്വകാല കളക്ഷൻ നേട്ടത്തിലേക്ക് എമ്പുരാൻ എത്തിയെന്ന സന്തോഷം അണിയറ പ്രവർത്തകർ തന്നെയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്.
“‘മലയാളത്തിൽ ഏറ്റവുംകൂടുതൽ കളക്ഷൻ ലഭിച്ച ചിത്രമായി എമ്പുരാൻ ആധിപത്യം ഇതാ ഉറപ്പിച്ചിരിക്കുന്നു. മലയാളസിനിമ വ്യവസായത്തിലെ തന്നെ പുതിയ അടയാളപ്പെടുത്തലായിരിക്കുന്നു ഇത്. ഈ നിമിഷം ഞങ്ങളുടേത് മാത്രമല്ല, നിങ്ങളുടേതുംകൂടിയാണ്. തിയേറ്ററുകളി ലേക്ക് എത്തി പ്രതിധ്വനിച്ച നിങ്ങളുടെ ഓരോ ഹൃദയമിടിപ്പിനും ആഹ്ലാദനിമിഷങ്ങൾക്കും കണ്ണീരിനുംകൂടിയാണ്”ഇൻഡസ്ട്രി ഹിറ്റ് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് അണിയറപ്രവർത്തകർ ഇപ്രകാരം കുറിച്ചു.
Also Read : “എമ്പുരാൻ മേക്കിങ് വിവരിക്കുന്ന 90 മിനുട്ട് ഡോക്യുമെന്ററി വരും “തുറന്ന് പറഞ്ഞു പ്രിത്വിരാജ്