വെറും 48 മണിക്കൂർ, 100 കോടി ക്ലബ്ബിലേക്ക് എമ്പുരാൻ, ചരിത്ര നേട്ടം പങ്കുവെച്ചു മോഹൻലാൽ | Empuran Movie boxoffice Collection
Empuran Movie boxoffice Collection : ബോക്സോഫീസിൽ തരംഗമായി എമ്പുരാൻ. ഇന്ത്യ ഒട്ടാകെ തിയേറ്റർ റിലീസ് പിന്നാലെ വൻ തരംഗം സൃഷ്ടിച്ചു മുന്നേറുന്ന ലാലേട്ടൻ ചിത്രം കളക്ഷൻ നേട്ടങ്ങളിൽ പുത്തൻ ചരിത്രം എഴുതി ചേർക്കുകയാണ്.റിലീസ് ചെയ്ത് 48 മണിക്കൂറുകൾക്കുള്ളിൽ തന്നെ കളക്ഷൻ 100 കോടി പിന്നിട്ടിരിക്കുകയാണ്.എമ്പുരാൻ 100 കോടി ക്ലബ്ബിലെത്തിയ സന്തോഷ വിവരം നടൻ മോഹൻലാലാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി അറിയിച്ചത്.
മാർച്ച് 27ന് ലോകം ഒട്ടാകെ വൻ ഹൈപ്പിൽ റിലീസ് ചെയ്ത എമ്പുരാൻ നിലവിൽ നിറഞ്ഞ സ്ക്രീനുകളിൽ കുതിപ്പ് തുടരുകയാണ്. വീക്ക് ഏൻഡ് ദിനങ്ങളിൽ ഇനിയും കളക്ഷൻ റെക്കോർഡ്സ് മറികടന്നു എമ്പുരാൻ കുതിപ്പ് തുടരുമെന്നാണ് ആരാധകരും അണിയറ പ്രവർത്തകരും വിശ്വസിക്കുന്നത്.ആഗോള തലത്തിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറിയ എമ്പുരാൻ രണ്ടാം ദിനത്തിലും റെക്കോർഡ് കളക്ഷൻ തന്നെയാണ് കരസ്തമാക്കിയത്.
നേരത്തെ അധ്വാൻസ് ബുക്കിംഗ് ആരംഭിച്ച സമയം മുതലേ വൻ തിരക്ക് അനുഭവപെട്ട സിനിമ അഡ്വാൻസ് ബുക്കിങിലൂടെ മാത്രം ആദ്യത്തെ ദിനം 50 കോടി നേടിയിരുന്നു.ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു മലയാള സിനിമ ഈ അപൂർവ്വ നേട്ടം നേടിയത്.ഇതിന് പിന്നാലെയാണ് ഇപ്പോൾ വെറും 48 മണിക്കൂറിൽ 100 കോടി എന്നുള്ള ചരിത്ര നേട്ടത്തിന് എമ്പുരാൻ അവകാശിയായ സന്തോഷം ലാലേട്ടൻ അടക്കം പങ്കിടുന്നത്.
നേരത്തെ 2019ൽ റിലീസ് ചെയ്ത ലൂസിഫർ രണ്ടാം ഭാഗമാണ് എമ്പുരാൻ. വിദേശത്തു അടക്കം ഷൂട്ട് ചെയ്ത ചിത്രം, മോളിവുഡിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമ കൂടിയാണ്.സിനിമക്ക് എതിരെ ഉയരുന്ന രാഷ്ട്രീയ ആരോപണങ്ങൾക്കു അപ്പുറം സിനിമ പുത്തൻ കളക്ഷൻ നേട്ടങ്ങൾ നെടുമോയെന്നതാണ് പ്രധാന ആകാംക്ഷ.
Also Read :എമ്പുരാൻ ഞാൻ കാണില്ല, സത്യത്തെ വളച്ചൊടിക്കുന്ന സിനിമകൾ ജയിക്കില്ല : രാജീവ് ചന്ദ്രശേഖർ